ആഗോളതലത്തിലെ പോസിറ്റീവ് സൂചനകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സ്വര്‍ണ്ണം,വെളളി വിലകളില്‍ പ്രതിഫലിച്ചു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ്ണം ഏപ്രില്‍ അവധി 10 ഗ്രാമിന് 1,56,800 രൂപയായപ്പോള്‍ 2026 മെയ് എംസിഎക്സ് വെള്ളി അവധി കിലോഗ്രാമിന് 2,61,457 രൂപയിലെത്തി. യഥാക്രമം 1 ശതമാനത്തിന്റേയും 2 ശതമാനത്തിന്റെയും വിര്‍ദ്ധനവ്.
ബുള്ളിയന്‍ തുടക്കത്തില്‍ തന്നെ 1.57 ലക്ഷം രൂപയ്ക്ക് അടുത്തെത്തി. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 5020 ഡോളറിന് മുകളിലും സ്പോട്ട് വെള്ളി 1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 81.5 ഡോളറിലും വ്യാപാരം നടത്തുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ് വിദഗ്ധര്‍. അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്ന പക്ഷം അത് പണപ്പെരുപ്പത്തിനിടയാക്കുകയും നിരക്ക് വര്‍ദ്ധനവിനോ നിരക്ക് നിലനിര്‍ത്താനോ കേന്ദ്രബാങ്കുകള്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.

ഇതോടെ ഡോളര്‍, ബോണ്ട് എന്നിവ ആകര്‍ഷകമാകും. ഇസിബി,ബിഒഇ,ബിഒജെ എന്നീ പ്രധാന കേന്ദ്രബാങ്കുകള്‍ നിരക്ക് അതേപടി നിലനിര്‍ത്തിയേക്കും.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണം, വെള്ളി നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണം, ഗ്രാമിന് 120 രൂപ കൂടി 15862 രൂപയിലും 22 കാരറ്റ് സ്വര്‍ണ്ണം 110 രൂപ കൂടി 14540 രൂപയിലും 18 കാരറ്റ് 90 രൂപ കൂടി 11897 രൂപയിലുമാണുള്ളത്.
വെള്ളി ഗ്രാമിന് 4 രൂപ കൂടി 280 രൂപയായപ്പോള്‍ കിലോഗ്രാമിന് 4000 രൂപ വര്‍ദ്ധവില്‍ 2,80,000 രൂപ.
ഭാവി സൂചനകള്‍
സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം. യുദ്ധം രൂക്ഷമാകുകയും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുകയും ചെയ്താല്‍ പണപ്പെരുപ്പം സംജാതമാകും.
ഇതോടെ നിരക്ക് വര്‍ദ്ധിപ്പിക്കാനോ നിലനിര്‍ത്താനോ കേന്ദ്രബാങ്കുകള്‍ തയ്യാറാകും. ഈ സാഹചര്യത്തില്‍ ബോണ്ട് , ഡോളര്‍ എന്നിവ ആകര്‍ഷകമാകുകയും നിക്ഷേപകര്‍ ഇവയിലേയ്ക്ക് നിക്ഷേപം മാറ്റുകയും ചെയ്യും.
അതോടെ സ്വര്‍ണ്ണം, വെള്ളി വിലകള്‍ ഇടിയും.
വ്യാവസായിക ആവശ്യം ശക്തമായതിനാല്‍ വെള്ളിയ്ക്ക് സ്വര്‍ണ്ണത്തെ അപേക്ഷിച്ച് വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ആഭരണം വാങ്ങുന്നവര്‍ വിപണി പ്രവണത നോക്കേണ്ട കാര്യമില്ല.
എന്നാല്‍ ക്രമേണ ചെറിയ തോതില്‍ വാങ്ങി സംഭരിക്കുന്നത് ഉചിതമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications