"ഇതാണോ പുതിയ പാഷൻ": യുവാക്കൾക്കിടയിൽ 18 കാരറ്റ് സ്വർണത്തിന് ഡിമാൻഡ് വർദ്ധിക്കുന്നു

2025ലേക്ക് ചുവടു വെക്കുമ്പോൾ സ്വർണ വില കുത്തനെ ഉയർന്നു. സ്വർണത്തിന്റെ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് 2024ൽ കാണാൻ സാധിച്ചത്. കേരള ചരിത്രത്തിലെ റെക്കോർഡ് വിലയിലേക്കാണ് 2024 ഒക്ടോബറിൽ സ്വർണം എത്തിയത്. ഈ കുതിപ്പ് 10 വർഷങ്ങൾക്കു മുന്നേ പോലും കാണാൻ സാധിച്ചിട്ടില്ല എന്നതാണ് ആശ്ചര്യം. കോവിഡിനു ശേഷവും കാര്യമായ കുതിപ്പ് വന്നിരുന്നില്ല. എന്നാൽ 2024 ജനുവരി മുതൽ 2025 ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ 10,000 രൂപക്ക് മുകളിലാണ് വില കയറിയത്.

18 കാരറ്റ് സ്വർണത്തിന് ഡിമാൻഡ് വർദ്ധിക്കുന്നു...

ഇന്നത്തെ സ്വർണ വിലക്കയറ്റം സ്വർണാഭരണങ്ങളുടെ ഉപയോ​ഗത്തിൽ കുറവ് രേഖപ്പെടുത്തുന്നില്ല. എന്നാൽ 22 കാരറ്റ് ആഭരണങ്ങൾക്കു പകരമായി 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാൻഡിൽ 25% വർധനവുണ്ടായി. ഇന്ത്യയിൽ സാധാരണയായി 22 കാരറ്റ് സ്വർണമാണ് ആഭരണം നിർമ്മിക്കുന്നതിന് ഉപയോ​ഗിക്കുന്നത്. എന്നാൽ യുവാക്കൾക്ക് കനം കുറഞ്ഞ 18 കാരറ്റ് റോസ് ഗോൾഡും വൈറ്റ് ഗോൾഡുമാണ് താത്പര്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ന് 18 കാരറ്റ് സ്വർണത്തിന് 1 പവന് 47,520 രൂപയാണ്. എന്നാൽ 22 കാരറ്റ് സ്വർണത്തിന് 1 പവന് 58,080 രൂപയാണ്. 18 കാരറ്റും, 22 കാരറ്റും ഹാൾമാർക്ക് മുദ്രയുള്ള സ്വർണമാണ്. മാത്രമല്ല മൂല്യത്തിലും തർക്കങ്ങൾ വേണ്ട. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന് നേരിയ വ്യത്യാസം ഉണ്ട്. സ്വർണാഭരണങ്ങൾ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി ആറ് പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ നൽകുന്നു.

2024ൽ 25% വരെ കുതിപ്പ്....

"2024-ൽ ഇന്ത്യക്കാർ 225 ടൺ 18 കാരറ്റ് സ്വർണാഭരണങ്ങൾ ഉപയോഗിച്ചു. 2023 നെ അപേക്ഷിച്ച് 25% വർദ്ധനവാണ് 18 കാരറ്റ് സ്വർണത്തിന്റെ ഉപയോ​ഗത്തിൽ ഉണ്ടായത്. നേരത്തെ 18 കാരറ്റ് ആഭരണങ്ങൾക്ക് 5-10% വരെ ഡിമാൻഡ് വർദ്ധിച്ചിരുന്നു," - ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്‌ഡെ വ്യക്തമാക്കി.


രാജ്യത്ത് 22 കാരറ്റ് സ്വർണത്തിൻ്റെ മൊത്തം ഉപഭോഗം പ്രതിവർഷം 500-550 ടൺ വരെ വരുന്നുണ്ട്. 18 കാരറ്റ് സ്വർണ്ണത്തിൻ്റെ ഉപഭോഗം 2023-ൽ 180 ടണ്ണും 2022-ൽ 162 ടണ്ണുമായിരുന്നു. കാരറ്റ് കുറയുന്തോറും ആഭരണങ്ങൾക്ക് കരുത്ത് കൂടും. അതിനാൽ, യുവതലമുറയ്ക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന പുതിയതും ആധുനികവുമായ ഡിസൈനുകൾ ഇതിലൂടെ പരീക്ഷിക്കാൻ സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ മേഖലയായ ദക്ഷിണേന്ത്യയിലും ഇതേ കാര്യങ്ങൾ നടക്കുന്നു. അതിനാലാണ് യുവാക്കൾക്ക് 18 കാരറ്റ് ആഭരണങ്ങളോട് ഇത്രയും താത്പര്യം.

പരിശുദ്ധിയുണ്ടോ?

24 കാരറ്റ് സ്വർണത്തിന്റെ പരിശുദ്ധി 99.99% എന്ന നിരക്കിലാണ്. 22 കാരറ്റ് സ്വർണത്തിൽ 91.67 ശതമാനമാണ് പരിശുദ്ധി. എന്നാൽ 18 കാരറ്റ് സ്വർണത്തിൽ 75% മാത്രമാണ് പരിശുദ്ധി.

18 കാരറ്റ് ആഭരണങ്ങൾക്ക് 15-20% ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്നും പ്രധാനമായും യുവാക്കളാണ് ഇത് വാങ്ങുന്നതെന്നും ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു. പല ജ്വല്ലറികളും 14 കാരറ്റിൻ്റെയും 9 കാരറ്റിൻ്റെയും സ്വർണ്ണാഭരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയെല്ലാം പരിശുദ്ധിയിൽ വ്യത്യാസപ്പെടും. അതായത് സ്വർണത്തിന്റെ അളവ് വളരെ കുറവായിരിക്കും.

2023നെ അപേക്ഷിച്ച് 2024ൽ 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ വലിയ വളർച്ചയാണ് സംഭവിച്ചത്. 25 വയസ്സിന് താഴെയുള്ള യുവ ഉപഭോക്താക്കളാണ് ഇതിന് കാരണം. കനം കുറഞ്ഞ 18 കാരറ്റ് സ്വർണം വാങ്ങുവാനുള്ള തിരക്കിലാണ് യുവാക്കൾ. അതിനാൽ വിവിധ ജ്വല്ലറികളും ഇത്തരം ആഭരണങ്ങൾ കൂടുതലായി നിർമ്മിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X