2025 ന്റെ തുടക്കം മുതൽ സ്വർണ വില കുതിച്ചുയരുന്നു. ഈ വർഷം ഇതുവരെ സ്വർണ വില ഉയർന്നത് 11.35 ശതമാനത്തിലധികം. ഫെബ്രുവരിയിൽ വമ്പൻ വിലക്കയറ്റമായിരുന്നു. മാർച്ചിൽ സ്വർണ വിലയിൽ അൽപം ശാന്തത കാണുന്നു. ഫെബ്രുവരി 25 വരെ കുതിച്ചുയർന്ന സ്വർണ വില ഫെബ്രുവരി 26 ബുധനാഴ്ച കുത്തനെ ഇടിഞ്ഞു. പിന്നീട് ഒരാഴ്ച സ്വർണ വില ഉയർന്നില്ല. മാർച്ച് 4നാണ് പിന്നീട് വില ഉയർന്നത്.
സ്വർണ വിലയിലെ കയറ്റം ആഭരണപ്രേമികളെയും വിവാഹപാർട്ടികളെയും നിരാശയിലേക്ക് വീഴ്ത്തുന്നു. ഇന്ന് അപ്രതീക്ഷിതമെങ്കിലും വില കുറഞ്ഞു. എന്നാൽ രാജ്യാന്തര വിപണിയിലെ ചലനങ്ങൾ വില ഇനിയും ഉയരാനുള്ള വഴിയൊരുക്കുന്നു. കൂടാതെ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ ആഗോള വ്യാപാര യുദ്ധങ്ങൾക്ക് കാരണമാവും. ഇതും സ്വർണ വില ശക്തിയാർജ്ജിക്കാൻ കാരണമായി.
എന്നാൽ സ്വർണ വില ഉയരുമ്പോൾ സന്തോഷിക്കുന്ന ഒരു കൂട്ടം മനുഷ്യരുമുണ്ട്. അതായത് സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് സ്വർണ വില ഉയരുന്നത് അനുകൂലമാണ്. സ്വർണം എല്ലാ കാലത്തും മികച്ച ആസ്തിയാണ്. അതിൻ്റെ മൂല്യം വർഷം തോറും വർദ്ധിച്ചു വരുന്നു. അതിനാൽ നിക്ഷേപകർക്കിടയിൽ സ്വർണത്തിൻ്റെ മാറ്റ് കൂടുന്നു. സ്വർണ നിക്ഷേപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വർണ ഇ.ടി.എഫുകൾ.
കുറച്ച് വർഷങ്ങൾ മുൻപ് വരെ സ്വർണ നിക്ഷേപങ്ങൾക്ക് പരിമിതമായ ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വിപണി വികസിച്ചതോടെ പുതിയ നിക്ഷേപ മാർഗങ്ങൾ ഉയർന്നുവന്നു. സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബികൾ), ഗോൾഡ് ഇ.ടി.എഫുകൾ, ഗോൾഡ് ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ്, ഭൗതിക സ്വർണം തുടങ്ങി നിരവധി ഓപ്ഷനുകളാണ് ഇപ്പോഴുള്ളത്.

സ്വർണമോ? അതോ സ്വർണ ഇ.ടി.എഫോ - ഏതാണ് മികച്ച നിക്ഷേപ ഓപ്ഷൻ?
ഭൗതിക സ്വർണവും സ്വർണ ഇടിഎഫുകളും ഒരേപോലെ ദീർഘകാല വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ചിലവിലും സൗകര്യത്തിലും ഈ രണ്ട് ഓപ്ഷനുകളും തമ്മിൽ വ്യത്യാസമുണ്ട്. ഭൗതിക സ്വർണത്തിന് പണിക്കൂലി പോലുള്ള അധിക ചെലവുകൾ ഉണ്ട്. മറുവശത്ത്, സ്വർണ ഇടിഎഫുകൾക്ക് കുറഞ്ഞ ഇടപാട് ചെലവുകൾ മാത്രമേയുള്ളൂ.
ലിക്വിഡിറ്റി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് ഓപ്ഷനുകൾ (എസ്.ഐ.പി), ഡീമാറ്റ് ഹോൾഡിംഗുകൾ എന്നിവ വഴി സുരക്ഷ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സ്വർണ ഇടിഎഫുകൾ ഒരു മികച്ച തിരഞ്ഞെടുപ്പാണെന്ന്- എൽ.കെ.പി സെക്യൂരിറ്റീസിലെ വൈസ് പ്രസിഡന്റ് റിസർച്ച് അനലിസ്റ്റ്-കമ്മോഡിറ്റി ആൻഡ് കറൻസിയിലെ ജതീൻ ത്രിവേദി പറഞ്ഞു.
സ്വർണത്തിന്റെ നേട്ടം vs സ്വർണ ഇടിഎഫുകളുടെ നേട്ടം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൗതിക സ്വർണം സ്വർണ ഇ.ടി.എഫുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു, 20 ശതമാനം CAGR നേടി. അതേസമയം മുൻനിര ഇടിഎഫുകൾ 13.8 ശതമാനത്തിനും 14.07 ശതമാനത്തിനും ഇടയിൽ വരുമാനം നൽകി. പത്ത് വർഷത്തെ കാലയളവ് പരിശോധിച്ചാൽ ഭൗതിക സ്വർണം 12 ശതമാനം CAGR നേടിയപ്പോൾ, ഇ.ടി.എഫുകൾ 10.02 ശതമാനം മുതൽ 10.28 ശതമാനം വരെ മാത്രമാണ് നേടിയത്. 15 വർഷത്തിനുള്ളിൽ ഈ വ്യത്യാസം വീണ്ടും കുറയുന്നു. അതായത് ഭൗതിക സ്വർണം 11 ശതമാനം CAGR നേടുകയും ഇ.ടി.എഫുകൾ 9.54 ശതമാനത്തിനും 9.62 ശതമാനത്തിനും ഇടയിൽ വരുമാനം നേടുകയും ചെയ്തു.
ഭൗതിക സ്വർണം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിലും എളുപ്പത്തിലുള്ള നിക്ഷേപ ഓപ്ഷൻ സ്വർണ ഇ.ടി.എഫുകളാണ്. കാരണം സ്വർണ ഇടിഎഫുകൾ കൂടുതൽ സൗകര്യവും ലിക്വിഡിറ്റിയും നൽകുന്നു. ഭൗതിക സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ ലിക്വിഡിറ്റി, സുതാര്യത, കുറഞ്ഞ ചെലവ് തുടങ്ങിയ നിരവധി നേട്ടങ്ങളാണ് ഇടിഎഫുകൾ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
