രാജ്യത്തെ പ്രമുഖ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ബയോകോണ്‍. ഇപ്പോള്‍, ബയോകോണിന്റെ കീഴിലുള്ള ബയോകോണ്‍ ബയോളജിക്സ് 150 ദശലക്ഷം ഡോളര്‍ മൂലധനസമാഹരണം നടത്തിയിരിക്കുകയാണ്. ആഗോള ബാങ്കിങ് ഭീമന്മാരായ ഗോള്‍ഡ്മാന്‍ സാക്ക്സാണ് ബയോകോണ്‍ ബയോളജിക്സിന്റെ നിക്ഷേപം ഉയര്‍ത്തിയത്. നിര്‍ദ്ദിഷ്ട കരാറിന്റെ നിബന്ധനകള്‍ അനുസരിച്ച് ഓഹരിയാക്കി മാറ്റാവുന്ന കടപത്രങ്ങള്‍ ബയോകോണ്‍ ബയോളജിക്സ് ഗോള്‍ഡ്മാന്‍ സാക്ക്സിന് കൈമാറും. നിലവില്‍ 3.94 ബില്യണ്‍ ഡോളറാണ് ബയോകോണ്‍ ബയോളജിക്സിന്റെ മൊത്തം ഓഹരി മൂല്യം.

നേരത്തെ, സ്വകാര്യ നിക്ഷേപ കമ്പനികളായ ട്രൂ നോര്‍ത്തും ടാറ്റ ക്യാപിറ്റലും ബയോകോണ്‍ ബയോളജിക്സില്‍ നിക്ഷേപം നടത്തിയിരുന്നു. 75 ദശലക്ഷം ഡോളറാണ് ട്രൂ നോര്‍ത്തില്‍ നിന്നും കമ്പനിക്ക് ലഭിച്ചത്. ടാറ്റ ക്യാപിറ്റലില്‍ നിന്ന് 30 ദശലക്ഷം ഡോളറും ബയോകോണ്‍ ബയോളജിക്സിലെത്തി. നിലവില്‍ കമ്പനിയുടെ മൂന്ന് ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വില്‍പ്പനയിലുണ്ട്.
മിതമായ നിരക്കില്‍ 'ബയോസിമിലര്‍' മരുന്നുകള്‍ വികസിപ്പിക്കാനായിരിക്കും പുതിയ നിക്ഷേപം കമ്പനി വിനിയോഗിക്കുക. ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ഓഹരിയുടമകള്‍ക്ക് പരമാവധി നേട്ടം തിരിച്ചുകൊടുക്കാനും തങ്ങള്‍ ശ്രമിക്കുമെന്ന് ബയോകോണ്‍ ബയോളജിക്സ് സിഇഓ ക്രിസ്റ്റെയ്ന്‍ ഹമാച്ചര് പറഞ്ഞു. വരുംഭാവിയില്‍ 'ബയോസിമിലര്‍' മരുന്നുകള്‍ക്ക് അനന്തമായ സാധ്യതയാണ് വിപണി കല്പിക്കുന്നത്. മിതമായ നിരക്കിലുള്ള മരുന്നുകള്‍ക്ക് ആവശ്യക്കാരേറും. ഈ അവസരം മുന്നില്‍ക്കണ്ടാണ് ബയോകോണ്‍ ബയോളജിക്സ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്.
അടുത്തിടെ ബയോകണില് നിന്നുള്ള ഇന്‍സുലിന്‍ ഗ്ലാര്ഗൈന് മരുന്നിന് അമേരിക്കയില്‍ വില്‍പ്പനാനുമതി ലഭിച്ചിരുന്നു. ഈ ഉത്പന്നത്തില്‍ നിന്ന് മാത്രം 2.2 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ഇന്‍സുലിന്‍ രംഗത്ത് രണ്ടു പുതിയ ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിക്കാനുള്ള തിരക്കിലാണ് ബയോകോണ്‍ ബയോളജിക്സ്. അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ഗണത്തിലേക്ക് അസ്പാര്ട്, ലിസ്പ്രോ എന്നീ ഉത്പന്നങ്ങളെ കമ്പനി വൈകാതെ കൊണ്ടുവരും. നിലവില്‍ 28 ബയോസിമിലര്‍ തന്മാത്രകള് കമ്പനി വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്. പ്രമേഹം, അര്‍ബുദം, രോഗപ്രതിരോധം, ത്വക് രോഗം, നേത്ര രോഗം, നാഢീ രോഗം, സന്ധി - പേശീ രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഇവ ഫലപ്രദമാണെന്ന് ബയകോണ് ബയോളജിക്സ് അവകാശപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications