ഇനി ഒരിക്കലും തിരിച്ചുവരവില്ലാതെ മുകളിലേക്ക് കുതിക്കുകയാണ് സ്വർണവില. 92,000 രൂപയ്ക്ക് തൊട്ടടുത്താണ് സംസ്ഥാനത്തെ സ്വർണവില. ഈ മാസം മാത്രം 4,960 രൂപയാണ് പവന് കൂടിയത്. ഒക്ടോബർ ഒന്നാം തീയ്യതി 87,000 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ അത് എത്ര കൂടും എന്നതിൽ മാത്രമാണ് സംശയം നിലനിൽക്കുന്നത്.
വില കത്തിക്കയറും
സ്വർണ്ണത്തിന്‍റെ പിന്തുണയുള്ള ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപവും കേന്ദ്ര ബാങ്ക് വാങ്ങലുകളും തുടരുന്ന സാഹചര്യത്തിൽ, ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സ് 2026 ഡിസംബറോടെ സ്വർണ വില ഔൺസിന് 4900 യുഎസ് ഡോളറായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. ഇത് നേരത്തെ 4300 യുഎസ് ഡോളറായിരുന്നു. അവിടെ നിന്നുമാണ് 300 ഡോളർകൂടി വർദ്ധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ വൈവിധ്യവൽക്കരണവും യുഎസ് പലിശ നിരക്ക് കുറയ്ക്കലും സ്വർണ്ണത്തെ സമീപകാലത്ത് കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നാണ് ബാങ്ക് കണക്ക് കൂട്ടുന്നത്.
സ്വർണ വില ഔൺസിന് 4900 യുഎസ് ഡോളറിലെത്തിയാൽ, 10 ഗ്രാം സ്വർണത്തിന്‍റെ വില 88.79 രൂപ ഡോളർ നിരക്കിൽ ഏകദേശം 1.53 ലക്ഷം രൂപ (153433 രൂപ) ആകാം.

ഈ വർഷം ഉയർന്നത് 53 ശതമാനം
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, സ്വർണ വില 51 ശതമാനം ഉയർന്നു. കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ വാങ്ങൽ, ഇടിഎഫ് ഡിമാൻഡ് വർദ്ധനവ്, യുഎസ് ഡോളർ ദുർബലമായത് എന്നിവയാണ് ഇതിന് കാരണം. 2025 ൽ 80 മെട്രിക് ടണ്ണും 2026 ൽ 70 ടണ്ണും വാർഷിക വാങ്ങലുകൾ പ്രവചിച്ചുകൊണ്ട് സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തിലേക്ക് കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്നത് തുടരുമെന്ന് ഗോൾഡ്മാൻ പ്രതീക്ഷിക്കുന്നു. 2026 മധ്യത്തോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ ഏകദേശം 100 ബേസിസ് പോയിന്റുകൾ കുറയ്ക്കുമെന്ന് ഗോൾഡ്മാൻ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഇത് സ്വർണ്ണം പോലുള്ള ആസ്തികളുടെ ആകർഷണം കൂടുതൽ ശക്തിപ്പെടുത്തും.
അന്താരാഷ്ട്ര സ്വർണ്ണ വില ട്രോയ് ഔൺസിന് 4000 യുഎസ് ഡോളർ കടന്നതോടെ സ്വർണ്ണവും വെള്ളിയും പുതിയ റെക്കോർഡ് ഉയരത്തിലെത്തിയതായി മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുൽ കലാൻത്രി അഭിപ്രായപ്പെട്ടു. ശക്തമായ ഇടിഎഫ് നിക്ഷേപ ആവശ്യകതയാണ് ഈ കുതിപ്പിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഇതുവരെ 17 ശതമാനം വർധനവാണ് ഇടിഎഫ് നിക്ഷേപ ആവശ്യകതയിലുണ്ടായത്. ഫ്രാൻസ്, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇതിന് കാരണമായി.
യുഎസ് ആസ്ഥാനമായുള്ള ഫോര്‍ച്യൂണ്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് വിലയേറിയ ലോഹത്തിന്റെ വില ഈ ആഴ്ച ആദ്യം ആദ്യമായി ഔണ്‍സിന് 4,000 ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്നു. യാര്‍ഡേനി റിസര്‍ച്ചിന്റെ പ്രസിഡന്റും മാര്‍ക്കറ്റ് വിദഗ്ധനുമായ എഡ് യാര്‍ഡേനി, സ്വര്‍ണ്ണത്തെക്കുറിച്ചുള്ള തന്റെ മുന്‍ ബുള്ളിഷ് പ്രവചനങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന് നിരീക്ഷിച്ചു. 2026ല്‍ 5,000 ഡോളര്‍ എന്ന ലക്ഷ്യം ഞങ്ങള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുണ്ട്, നിലവിലെ വേഗത തുടര്‍ന്നാല്‍, ഈ ദശകം അവസാനിക്കുന്നതിന് മുമ്പ് അത് 10,000 ഡോളറിലെത്താം' യാര്‍ഡേനി കൂട്ടിച്ചേര്‍ത്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ജ്വല്ലറികളിലേയ്ക്ക് വിട്ടോളൂ! സ്വര്‍ണ്ണനിരക്കില്‍ ഇന്ന് വന്‍ ഇടിവ്, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്‍റെ നിരക്ക്

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളി നിരക്കുകള്‍; വിലയില്‍ മുന്നേറ്റം, പ്രവണത തുടരുമോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; 810 കോടി രൂപയുടെ കോറിഡോര്‍ വരുന്നു, ഇനി എളുപ്പത്തില്‍ നാട് പിടിക്കാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും



Click it and Unblock the Notifications