ലോകത്താകമാനമുള്ള ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. റോമൻ കത്തോലിക്കർ 40 ദിവസത്തെ നോമ്പിന്റെ അവസാനത്തിലാണ് ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിക്കുന്നത്. ഫെബ്രുവരി 18-ന് ചാമ്പൽ ബുധനാഴ്ചയോടെ ആരംഭിച്ച നോമ്പ് ഏപ്രിൽ 2-ന് വിശുദ്ധ വ്യാഴാഴ്ചയും(പെസഹ വ്യാഴം), ഏപ്രിൽ 3-ന് ദുഃഖവെള്ളിയാഴ്ചയും ഏപ്രിൽ 5-ന് ഈസ്റ്റർ ഞായറാഴ്ചയും ഉൾപ്പെടുന്ന വിശുദ്ധവാരത്തോടെ സമാപിക്കുന്നു. ഈ ദിവസങ്ങളുടെ പ്രത്യേതകളെക്കുറിച്ച് അറിയാം.
പെസഹ വ്യാഴം
കുരിശ് മരണത്തിന് മുൻപ് ക്രിസ്തു തൻ്റെ 12 ശിഷ്യന്മാർക്കൊപ്പം അവസാന അത്താഴം പങ്കുവെക്കുകയും, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെയും സ്മരണയാണ് ക്രൈസ്തവ വിശ്വാസികൾക്ക് പെസഹ. പള്ളികളിലെ ചടങ്ങുകൾക്ക് ശേഷം വീടുകളിൽ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ആചരണത്തിന്റെ ഭാഗമാണ്. ഈ ദിവസം പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും.
ദുഃഖവെള്ളി
യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി. പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ 'ഗുഡ് ഫ്രൈഡെ' എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്സ് സഭകള്‍ 'വലിയ വെള്ളിയാഴ്ച' എന്നും വിളിക്കുന്നു. ഗുഡ് ഫ്രൈഡെ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1290 ല്‍ നിന്നുള്ള കൃതിയായ 'ദി സൗത്ത് ഇംഗ്ലീഷ് ലെജന്‍ഡറി'യിലാണ് എന്ന് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു.
ഇന്നേ ദിവസം രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാര്‍ഥനയും ആരാധനയും ഉണ്ടാകും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളികളില്‍ നടക്കുക. ഇന്നേ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കില്ല.

കുരിശിന്റെ വഴി
കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് കുരിശിന്റെ വഴിയിലൂടെ വിശ്വാസികൾ അനുസ്മരിക്കുന്നത്. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ കേരളത്തില്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്ന് കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തും.
ഈസ്റ്റർ
ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന് മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിവസം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മങ്ങള്‍ എന്നിവ നടത്തും. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. വസന്തകാലത്ത് സൂര്യന് ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസമായ മാര്‍ച്ച് 21ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനും ശേഷമുള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് നിലവിലുളളത്. കേരളത്തിലെ ഭൂരിപക്ഷം സഭകളും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒരേ ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ചിലര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി തീരുമാനിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
