ഇന്ന് പെസഹ വ്യാഴം, ഇന്നും നാളെയും ബാങ്ക് ഇടപാടുകൾക്ക് തടസ്സമുണ്ടോ? അവധി ദിവസങ്ങൾ അറിയാം...

ഇന്ന് പെസഹവ്യാഴ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും. 2025 ഏപ്രിൽ മാസത്തിൽ മൊത്തം 16 ദിവസങ്ങളിൽ ബാങ്ക് അവധികളുണ്ട്. ഇതിൽ വാരാന്ത്യ അവധികളും പ്രാദേശിക അവധികളും ഉൾപ്പെടുന്നുണ്ട്. ഏപ്രിൽ 12 മുതൽ 16 വരെ തുടർച്ചയായ 4 ദിവസമാണ് രാജ്യവ്യാപകമായും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുമായി ബാങ്ക് അവധി പ്രഖ്യാപിച്ചത്. ഇനി വരാനിക്കുന്ന ദിവസങ്ങളിലും ബാങ്ക് ഇടപാടുകൾ നടക്കില്ല എന്ന് ഓർക്കുക.

നാളെ ബാങ്ക് ഇടപാടുകൾ നടത്താനായി ബാങ്കുകളിലേക്ക് പോകാനൊരുങ്ങുകയാണോ? നാളെ ഏപ്രിൽ 18ന് ദുഖവെള്ളിയായതിനാൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. റിസർവ് ബാങ്കിന്റെ (ആർബിഐ) അവധിക്കാല ഷെഡ്യൂൾ അനുസരിച്ച് ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവയുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകൾ അടച്ചിരിക്കും. കേരളത്തിലും ബാങ്ക് പ്രവർത്തനങ്ങൾ നടക്കില്ല. അതിനാൽ നാളെ പ്ലാൻ ചെയ്ത ബാങ്ക് ഇടപാടുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാവുന്നതാണ്.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയാഴ്ച ദുഃഖവെള്ളിയായി ആചരിക്കുന്നു. പെസഹാ വ്യാഴത്തിന് ശേഷം വരുന്ന ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

രാജ്യത്തെ ബാങ്കുകൾ നാളെ അടച്ചിടുമെങ്കിലും നിങ്ങൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ, എസ്എംഎസ് ബാങ്കിംഗ്, വാട്ട്‌സ്ആപ്പ് ബാങ്കിംഗ്, എടിഎം സേവനങ്ങൾ തുടങ്ങിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ഉപയോ​ഗിക്കാൻ സാധിക്കും. ഇനി ഈ ഏപ്രിൽ മാസത്തിൽ വരാനിരിക്കുന്ന അവധി ദിനങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാം.

ഇന്ന് പെസഹ വ്യാഴം, ഇന്നും നാളെയും ബാങ്ക് ഇടപാടുകൾക്ക് തടസ്സമുണ്ടോ? അവധി ദിവസങ്ങൾ അറിയാം...

ഏപ്രിൽ 18 (വെള്ളി): ദുഃഖവെള്ളി - ഈ ദിവസം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ 20 (ഞായർ): ഈസ്റ്റർ ദിനമാണ് ഇന്ന്. മാത്രമല്ല സാധാരണയായി ഞായറാഴ്ച രാജ്യവ്യാപകമായി അവധിയാണ്.

ഏപ്രിൽ 21 (തിങ്കൾ): ഗരിയ പൂജ - ത്രിപുരയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ 26 (ശനി): നാലാം ശനിയാഴ്ച - ഇന്ത്യയിലുടനീളം എല്ലാ ബാങ്കുകളും തുറക്കില്ല.

ഏപ്രിൽ 27 (ഞായർ): രാജ്യ വ്യാപകമായി ഞായറാഴ്ച അവധിയാണ്.

ഏപ്രിൽ 29 (ചൊവ്വ): ഭഗവാൻ ശ്രീ പരശുരാമ ജയന്തി - ഹിമാചൽ പ്രദേശിൽ ഈ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ 30 (ബുധൻ): ബസവ ജയന്തിയും അക്ഷയ തൃതീയയും - ഈ ദിവസം കർണാടകയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും ബാങ്കുകൾ തുറക്കില്ല.

ഈ അവധി ദിനങ്ങൾ സംസ്ഥാനത്തിനനുസരിച്ചുള്ളതാണ്. ചിലത് രാജ്യവ്യാപകമായിട്ടുള്ള അവധിയും ഉൾപ്പെടുന്നു. മറ്റു ചിലത് പ്രാദേശിക ആചാരങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ അവധികളായിരിക്കും. ഇവ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിൽ ഏപ്രിൽ 14ന് കേരളത്തിൽ വിഷും ആഘോഷമായിരുന്നു, പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ അവരുടെ പ്രാദേശിക ആഘോഷങ്ങളും പുതുവർഷ ആഘോഷങ്ങളുമായിരുന്നു. എല്ലാ അവധി ദിനങ്ങളും സ്വകാര്യമേഖലാ ബാങ്കുകൾക്ക് ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഷെഡ്യൂൾ ചെയ്ത അവധികൾ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്.

ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാളെ ദുഃഖവെള്ളിയായതിനാൽ ബാങ്ക് അവധിയാണ്. തൊട്ടടുത്ത ദിവസം ശനിയാഴ്ചയാണ്. അതിനാൽ നിങ്ങളുടെ ബാങ്കിം​ഗ് സംബന്ധിച്ച ജോലികൾ മുൻകൂട്ടി പൂർത്തിയാക്കാൻ നിർദ്ദേശിക്കുന്നു. പല സംസ്ഥാനങ്ങളിലും ബ്രാഞ്ച് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെങ്കിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X