പി.എഫ് അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാർത്ത. കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) അഡ്വാൻസ്ഡ് ക്ലെയിം ഓട്ടോ സെറ്റിൽമെന്റ് (ASAC) പരിധി നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്താൻ തീരുമാനിച്ചു. മാർച്ച് 31 തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. പി.എഫ് ഉടമകൾക്ക് ഇത് വലിയ ആശ്വാസ വാർത്തയാകും.
കഴിഞ്ഞയാഴ്ച നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 113-ാമത് യോഗത്തിൽ പി.എഫിൽ നിന്നും പിൻവലിക്കൽ പരിധി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തിന് ലേബർ & തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്‌റ അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മാർച്ച് 28 ന് ശ്രീനഗറിൽ നടന്ന യോഗത്തിൽ ഇ.പി.എഫ്.ഒയുടെ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ രമേശ് കൃഷ്ണമൂർത്തിയും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഈ നിർദ്ദേശം സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അംഗീകാരത്തിനായി അയയ്ക്കണം. അംഗീകാരത്തിന് ശേഷം ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ASAC വഴി 5 ലക്ഷം വരെയുള്ള അവരുടെ പ്രൊവിഡന്റ് ഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കും.
ഓട്ടോ ഇ.പി.എഫ്.ഒ ക്ലെയിം
2020 ഏപ്രിൽ മാസത്തിലാണ് ഇ.പി.എഫ്.ഒ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് അവതരിപ്പിച്ചത്. ആ സമയത്ത് അഡ്വാൻസ് ക്ലെയിം പരിധി 50,000 രൂപയായി നിശ്ചയിച്ചു. അതായത് അപ്രതീക്ഷിതമായ അസുഖങ്ങൾ വരുമ്പോൾ ഈ നേട്ടം ഉപകാരപ്രദമായിരുന്നു. എന്നാൽ 2024 മെയ് മാസത്തിൽ, അഡ്വാൻസ്ഡ് ക്ലെയിം പരിധിയുടെ ഓട്ടോ സെറ്റിൽമെന്റ് 50,000 രൂപയിൽ നിന്നും 1 ലക്ഷമായി ഉയർത്തി. ഇതോടെ നേട്ടത്തിൻ്റെ വലിപ്പം ഉയർന്നു.

ഇപിഎഫ്ഒ അംഗങ്ങൾക്ക് അസുഖം വരുമ്പോഴോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ അവരുടെ പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ സാധിക്കും. എന്നാൽ പിന്നീട് വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നീ മൂന്ന് വിഭാഗങ്ങൾക്കുള്ള അഡ്വാൻസ് ക്ലെയിമുകളുടെ ഓട്ടോ-മോഡ് സെറ്റിൽമെന്റും സംഘടന അവതരിപ്പിച്ചു.
നിലവിൽ KYC, യോഗ്യത, ബാങ്ക് വാലിഡേഷൻ എന്നിവയുള്ള ഏതൊരു ക്ലെയിമും ഓട്ടോമാറ്റിക്കലി പ്രോസസ്സ് ചെയ്യുന്നു. അതിനാൽ ക്ലെയിം സെറ്റിൽമെന്റിന്റെ കാലയളവ് 3 മുതൽ 4 ദിവസമായി കുറഞ്ഞു. മുൻപ് ഇത് 10 ദിവസമായിരുന്നു. 95 ശതമാനം ക്ലെയിമുകളും ഇപ്പോൾ ഓട്ടോമേറ്റഡ് ആണ്.
2025 മാർച്ച് 6 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെൻ്റ് നടത്തി. ഇ.പി.എഫ്.ഒയുടെ ചരിത്രത്തിൽ ആദ്യമായി 2.16 കോടി ഓട്ടോ-ക്ലെയിം സെറ്റിൽമെന്റ് നടത്തി. മാത്രമല്ല റിപ്പോർട്ടുകൾ പ്രകാരം ക്ലെയിം നിരസിക്കൽ അനുപാതവും ഗണ്യമായി കുറഞ്ഞു. ഇത് ഇ.പി.എഫ്.ഒയുടെ വലിയ വളർച്ചയുടെ ഭാഗമാണ്.
പുതിയ സംവിധാനങ്ങൾ.....
ഈ വർഷം മെയ് അവസാനമോ ജൂണിലോ അംഗങ്ങൾക്ക് UPI, ATM എന്നിവ വഴി പി.എഫ് പിൻവലിക്കാൻ സാധിക്കും. ഇത് പി.എഫ് പിൻവലിക്കുന്നത് കൂടുതൽ ലളിതമാക്കാനും പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റപ്പെടാനും കാരണമാവുന്നു. മാത്രമല്ല അനാവശ്യമായ പേപ്പർ വർക്കുകളും ഇതിന് ആവശ്യമായി വരില്ല. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സാധാരണയായി ക്ലെയിം കിട്ടുന്നത്. എന്നാൽ യു.പി.ഐ അല്ലെങ്കിൽ എ.ടി.എം സംവിധാനം എത്തുന്നതോടെ വെറും മണിക്കൂറുകൾ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കാൻ സാധിക്കുന്നു.
എ.ടി.എം സേവനത്തിനായി ഡെബിറ്റ് കാർഡ് പോലെ ഒരു കാർഡ് ലഭിക്കും. അത് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഇവിടെ പണം പിൻവലിക്കാൻ നിങ്ങളുടെ UAN ലിങ്ക് ചെയ്യണം. മാത്രമല്ല പിൻവലിക്കുന്നതിനു മുന്നേ OTP പരിശോധിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
