ആഗോള മാനവ വിഭവശേഷി കൺസൾട്ടൻസിയായ അയോൺ നടത്തിയ സർവേയിൽ ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് 2020 നെ അപേക്ഷിച്ച് 2021 ൽ മികച്ച ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് മഹാമാരി മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായ നഷ്ടം കുറയ്ക്കുന്നതിന് ഈ വർഷം കമ്പനികൾ കാര്യമായ ശമ്പള വർദ്ധനവ് നൽകിയിട്ടില്ല.
2021ൽ ശമ്പള വർദ്ധനവ്
ഇ-കൊമേഴ്‌സ്, ഊർജ്ജം, ധനകാര്യ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലുള്ള കമ്പനികൾ 2021ൽ ജീവനക്കാർക്ക് ശരാശരി 7.3 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുമെന്നാണ് സർവ്വേ റിപ്പോർട്ട്. 2020 ൽ ഇന്ത്യൻ കമ്പനികൾ വാഗ്ദാനം ചെയ്ത ശരാശരി ശമ്പള വർധനവ് 6.1 ശതമാനമാണെന്നും ഇത് കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അയോൺ സർവേ കൂട്ടിച്ചേർത്തു.
സർവ്വേ റിപ്പോർട്ട്
20 മേഖലകളിലെ വ്യവസായങ്ങളിൽ നിന്നായി 1,050 കമ്പനികളിൽ നിന്നാണ് സർവേയ്ക്കായുളള്ള വിവരങ്ങൾ ശേഖരിച്ചത്. 2020 ൽ ശമ്പള വർദ്ധനവ് നൽകിയിട്ടില്ലെങ്കിലും 2020ലെ 71 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 87 ശതമാനം കമ്പനികളെങ്കിലും ശമ്പള വർദ്ധനവ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും സർവേയിൽ പറയുന്നു.
ശമ്പള വർദ്ധനവ് നൽകില്ല
2020ലെ 44 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനം കമ്പനികൾ 2021ൽ 8 ശതമാനത്തിലധികം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 14% കമ്പനികൾ 2021ലും ശമ്പള വർദ്ധനവ് നൽകിയേക്കില്ല. 2020 ൽ 29% കമ്പനികൾ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകിയിരുന്നില്ല.
തിരിച്ചുവരവ്
ഇന്ത്യയിലെ കൊവിഡ് മഹാമാരി പ്രതിസന്ധികൾ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ സ്വാധീനിച്ചെങ്കിലും, ഇന്ത്യയിലെ മിക്ക കമ്പനികളും തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അയോണിന്റെ റിപ്പോർട്ട്. ബിസിനസ് സ്ഥാപനങ്ങൾ 2020 ന്റെ രണ്ട്, മൂന്ന് പാദങ്ങളിൽ എടുത്ത കടുത്ത തീരുമാനങ്ങൾ ഉപഭോക്തൃ ആവശ്യം മെച്ചപ്പെടുത്തുകയും മികച്ച വളർച്ചയ്ക്ക് കാരണമാകുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications