പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്.ദീപാവലിക്ക് ശേഷം യാത്രാ നിരക്കിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനകമ്പനികൾ സർവ്വീസ് ഉയർത്തിയതോടെയാണ് നിരക്ക് കുറയാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് കേസുകൾ കുറഞ്ഞതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചത് വിനോദസഞ്ചാരമേഖല സജീവമാകാൻ കാരണമായിട്ടുണ്ട്. നിരവധി വിദേശികൾ ഇപ്പോൾ യുഎഇയിലെത്തുന്നുണഅട്. മാത്രമല്ല കൊവിഡ് മൂലം ജോലി നഷ്ടമായവർ ഇന്ത്യയിലേക്ക് തിരിക്കാൻ കാത്തിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് യുഎഇയിലെയും ഇന്ത്യയിലെയും വിമാനക്കമ്പനികള്‍ സർവ്വീസുകളുടെ എണ്ണം ഉയർത്തയിരുന്നു.

 പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും

കോർപ്പറേറ്റ് യാത്രകൾ അൽപ്പം വർധിച്ചതിനാൽ യുഎഇ യാത്രാ മേഖലിൽ ഉണർവ്വ് ഉണ്ടായിട്ടുണ്ടെന്ന് പ്ലൂട്ടോ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ അവിനാശ് അദ്നാനി പറഞ്ഞു. കോർപ്പറേറ്റ് യാത്രകളിൽ 20-30 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും, ആളുകൾ ഇപ്പോഴും യാത്ര ചെയ്യാൻ വിമുഖത കാണിക്കുന്നുണ്ട്.അതിലുപരിയായി ധാരാളം രാജ്യങ്ങൾ ഇപ്പോഴും അടച്ചിരിക്കുക്കയാണ്. അത് പൂർണ്ണമായ വീണ്ടെടുക്കലിനെ ബാധിക്കുന്നുണ്ട്.ജനവരിയോടെ കാര്യങ്ങൾ കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നെന്നും അദ്നാനിപറഞ്ഞു.

ദീപാവലി ഉത്സവ വേളയിൽ ദുബായ്-മുംബൈ വൺവേ വിമാന നിരക്ക് ശരാശരി 560 ദിർഹമായിരുന്നതിനാൽ ആളുകൾക്ക് യാത്രചെയ്യുന്നത് താങ്ങാനാകുമെന്ന് അദ്‌നാനി കൂട്ടിച്ചേർത്തു. ഉത്സവത്തിന് ശേഷം ആഴ്ചയിൽ നിരക്ക് 20 ശതമാനം കുറഞ്ഞ് 400 ദിര്‍ഹം വരെയാകുമെന്നും അദ്നാനി പറഞ്ഞു.കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കിയ കേന്ദ്ര നടപടി വലിയ മാറ്റമുണ്ടാക്കിയതായും വിമാന യാത്രാ വ്യവസായത്തെ സഹായിച്ചതായും അദ്നാനി പറഞ്ഞു.

Read more about: flight
English summary

Good news for expats; UAE-India air fares could be reduced by 20 per cent| പ്രവാസികളൾക്ക് സന്തോഷ വാർത്ത; യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും

Good news for expats; UAE-India air fares could be reduced by 20 per cent|
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X