പകർച്ചവ്യാധി മൂലമുണ്ടായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അടുത്ത വർഷം പ്രതീക്ഷ നൽകുന്നതാണ്. 2021 ൽ 40% ഇന്ത്യൻ പ്രൊഫഷണലുകൾ പുതിയ ജോലികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ ഇത് 19% ആയിരുന്നു, 53% ആളുകൾ തങ്ങളുടെ കമ്പനികൾ അടുത്ത ആറുമാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിയമന നിരക്ക്
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സാവധാനം തുറക്കുന്ന ഈ സമയത്തും നിയമന നിരക്ക് ക്രമാനുഗതമായി കൊവിഡിന് മുമ്പുള്ള നിലകളിലേക്ക് തിരിച്ചുവരികയാണ്. പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ കണക്കുകൾ പ്രകാരം 2020 ഒക്ടോബറിൽ നിയമന നിരക്ക് 46% വാർഷിക വളർച്ച നേടി.
സർവ്വേഫലം
2020 നവംബർ വരെ, 78% തൊഴിലില്ലാത്ത പ്രൊഫഷണലുകൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. 32% ഇന്ത്യക്കാർ മാത്രമാണ് അവരുടെ വരുമാനം വർദ്ധിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 62% തൊഴിലന്വേഷകർ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പുതിയ തൊഴിൽ മേഖലകളിലേയ്ക്ക് തിരിഞ്ഞതായും റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ പഠനം
ഓൺലൈൻ പഠനം 2021ലും വൻ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിങ്ക്ഡ്ഇന്റെ വർഷാവസാന കണ്ടെത്തലുകൾ അനുസരിച്ച്, 57% പ്രൊഫഷണലുകൾ ഓൺലൈൻ പഠനത്തിനായി ചെലവഴിക്കുന്ന സമയം വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു. ശരിയായ ഡിജിറ്റൽ, സോഫ്റ്റ് സ്കിൽസ് വികസിപ്പിക്കുന്നതിനും, അതേ കമ്പനിയിൽ തന്നെ പുതിയ അവസരങ്ങൾ നേടുന്നതിനുമാണിത്.
ഡിമാൻഡുള്ള ജോലികൾ
ഡാറ്റാ അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിവയാണ് ആഗോളതലത്തിൽ ഡിമാൻഡുള്ള ജോലികൾ. അതിവേഗം വളരുന്ന കഴിവുകളിൽ പൈത്തൺ, മെഷീൻ ലേണിംഗ്, ഡാറ്റാ സ്ട്രക്ചറുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, എച്ച്ടിഎംഎൽ എന്നിവ ഉൾപ്പെടുന്നു.
2021 പ്രതീക്ഷ
2020 വർഷം വിനാശകരമായ വർഷമായിരുന്നു, അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാനും പുതിയ യാഥാർത്ഥ്യങ്ങൾക്കായി തയ്യാറെടുക്കാനും 2021 സഹായിക്കുമെന്നും ലിങ്ക്ഡിൻ ഇന്ത്യ കൺട്രി മാനേജർ അശുതോഷ് ഗുപ്ത പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications