ഫെബ്രുവരി 20 ന് എംപ്ലോയീസ് പെൻഷൻ പദ്ധതി (ഇപിഎസ്) 1995ന് മാറ്റം വരുത്തിയതായി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതുവഴി 6 ലക്ഷത്തിലധികം പെൻഷൻകാർക്കാണ് പ്രയോജനം ലഭിക്കുക. വിജ്ഞാപനമനുസരിച്ച്, ഇപിഎഫ്ഒ യോഗ്യതയുള്ള അംഗങ്ങൾക്ക് പെൻഷൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്താലും സാധാരണ രീതിയിൽ പെൻഷൻ ലഭിക്കും. എന്താണ് പെൻഷന്റെ കമ്മ്യൂട്ടേഷൻ എന്നും ആർക്കാണ് പ്രയോജനം ലഭിക്കുക എന്നും വിശദമായി മനസ്സിലാക്കാം.
എന്താണ് പെൻഷൻ കമ്മ്യൂട്ടേഷൻ?
ഇപിഎസ് അനുസരിച്ച്, പെൻഷന് അർഹതയുള്ള ഒരു അംഗത്തിന് അവരുടെ പ്രതിമാസ പെൻഷൻ മുൻകൂറായി ലംപ്‌സം ആയി സ്വീകരിക്കാൻ അനുവാദമുണ്ട്. ഇതിനെ കമ്മ്യൂട്ടേഷൻ ഓഫ് പെൻഷൻ എന്ന് വിളിക്കുന്നു. നിയന്ത്രണമനുസരിച്ച് ഒരു ജീവനക്കാരന് പ്രതിമാസ പെൻഷന്റെ മൂന്നിലൊന്ന് വരെ ഇത്തരത്തിൽ മുൻകൂറായി സ്വീകരിക്കാം. ഒപ്പം തുകയുടെ 100 മടങ്ങ് ലംപ്‌സമായി സ്വീകരിക്കുകയും ജീവിതകാലം മുഴുവൻ കുറഞ്ഞ പ്രതിമാസ പെൻഷൻ തിരഞ്ഞെടുക്കുകയും ചെയ്യാം.
കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്താൽ
വ്യക്തി കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്താൽ, ജീവിതകാലം മുഴുവൻ പെൻഷൻ മൂന്നിൽ രണ്ടായി കുറയും. എന്നാൽ 2008 സെപ്റ്റംബർ മുതൽ, പ്രതിമാസ പെൻഷന്റെ ഭാഗമായ പെൻഷൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുക്കാനാകില്ല. എന്നാൽ ഇപ്പോൾ പുതിയ വിജ്ഞാപന പ്രകാരം 2008 സെപ്റ്റംബറിന് മുമ്പ് കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്തവർക്ക് (പെൻഷന്റെ കമ്മ്യൂട്ടേഷൻ ഓപ്ഷൻ പിൻവലിച്ചപ്പോൾ), കൂടുതൽ പെൻഷൻ ലഭിക്കും.
നേട്ടം ആർക്ക്?
നിലവിലെ അറിയിപ്പ് അനുസരിച്ച് കമ്മ്യൂട്ടേഷൻ തിരഞ്ഞടെുത്ത് 15 വർഷം കഴിഞ്ഞവർക്ക് പെൻഷൻ സാധാരണ നിലയിലേക്ക് ഉയർത്താൻ സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നേരത്തെ കമ്മ്യൂട്ടേഷൻ കാരണം 2/3 പെൻഷൻ നേടുന്ന ജീവനക്കാർക്ക് ഇപ്പോൾ 15 വർഷത്തിന് ശേഷം മുഴുവൻ പെൻഷനും അർഹതയുണ്ട്.
പെൻഷൻ വർദ്ധിക്കുന്നത് എപ്പോൾ?
അതിനാൽ, 2008 ഓഗസ്റ്റിൽ ഒരു പെൻഷൻകാരൻ പെൻഷൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അയാൾക്ക് 2023 മുതൽ മുഴുവൻ പെൻഷനും ലഭിക്കും. 2005 ജനുവരിയിലോ അതിനുമുമ്പോ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്തവർക്ക് 15 വർഷം പൂർത്തിയാകുമ്പോൾ പ്രതിമാസ പെൻഷൻ വർദ്ധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications