'സന്തോഷവാർത്ത', 'സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂടാൻ പോകുന്നു, അതും 24000 രൂപ: ആർക്കെല്ലാം?

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ നേടുന്നവരും ഏറെ കാത്തിരുന്ന 8-ാം ശമ്പള കമ്മീഷൻ നടപ്പിൽ വരുന്നതിനുമുമ്പ്, ലോക്‌സഭയിലും രാജ്യസഭയിലുമുള്ള എം.പിമാർക്കും മുൻ എം.പിമാർക്കും വലിയ ശമ്പള-പെൻഷൻ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. പുതിയ പ്രഖ്യാപനപ്രകാരം, ശമ്പളവും അലവൻസുകളും പെൻഷനും വർദ്ധിപ്പിച്ചതായി കേന്ദ്ര പാർലമെന്റ് കാര്യ മന്ത്രാലയം അറിയിച്ചു.

എന്തൊക്കെയാണ് മാറ്റങ്ങൾ?

ശമ്പളം:

മുൻകാലത്തേതിൽ നിന്ന് ₹24,000 വർദ്ധിച്ച്, ഇപ്പോൾ ₹1,24,000 പ്രതിമാസ ശമ്പളം ലഭിക്കും (2018 മുതൽ നിലവിലുണ്ടായിരുന്നത് ₹1,00,000 ആയിരുന്നു).

ദൈനംദിന അലവൻസ്:

മുമ്പ് ₹2,000 ആയിരുന്നത് ₹500 വർദ്ധിച്ച് ₹2,500 ആയി.

പെൻഷൻ:

മുൻ എം.പിമാർക്കുള്ള പെൻഷൻ ₹6,000 വർദ്ധിച്ച് ₹31,000 ആയി.

അധിക പെൻഷൻ:

അഞ്ച് വർഷത്തെ സേവനത്തിനുമേൽ വർഷം തോറും ₹2,500 ലഭിക്കും (മുന്‍പ് ₹2,000 ആയിരുന്നു).

'സന്തോഷവാർത്ത', 'സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂടാൻ പോകുന്നു, അതും 24000 രൂപ: ആർക്കെല്ലാം?

8-ാം ശമ്പള കമ്മീഷൻ 2026-ൽ വരും

ഇത് 8-ാം ശമ്പള കമ്മീഷൻ നടപ്പിൽ വരുന്നതിന് മുൻപ് വന്ന വർദ്ധന ആണെങ്കിലും, ജനുവരി 1, 2026-ലാണ് 8-ാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് അംഗീകാരം നൽകിയത് 2025 ജനുവരി 16-നാണ്.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യാനന്തരം ഓരോ 10 വർഷത്തിനൊരിക്കൽ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്ന പതിവ് തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. സിവിൽ സർവീസ്, പ്രതിരോധ മേഖലാ ജീവനക്കാർ എന്നിവരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനാണ് കമ്മീഷൻ രൂപീകരിക്കുന്നത്. 7-ാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-ന് നടപ്പിലായപ്പോൾ, ശമ്പളത്തിലും അലവൻസുകളിലും 23.55% വർദ്ധനവുണ്ടായി. അതിന്റെ തുടർച്ചയായി, 2026-ലാണ് 8-ാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണു കണക്കുകൂട്ടുന്നത്.

8-ാം ശമ്പള കമ്മീഷൻ എങ്ങനെ ബാധിക്കും?

*സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും വലിയ ശമ്പള വർദ്ധന ലഭിക്കും.

*അലവൻസുകളും പെൻഷൻ സേവനങ്ങളും പുതുക്കി ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാകുമെന്നു പ്രതീക്ഷ.

*ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഇൻഫ്ലേലേഷൻ പ്രതിരോധിക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം.

പദ്ധതിയുടെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ലെങ്കിലും, കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കും പെൻഷൻ നേടുന്നവർക്കും വലിയ നേട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.

ശമ്പള കമ്മീഷൻ എന്നാൽ എന്ത്?

ശമ്പള കമ്മീഷൻ എന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പ്രതിരോധ വിഭാഗത്തിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കാനായി ഇന്ത്യാ സർക്കാർ രൂപീകരിക്കുന്ന ഒരു സമിതിയാണ്. ഓരോ 10 വർഷത്തിലൊരിക്കൽ ശമ്പള കമ്മീഷൻ രൂപീകരിക്കാനും അതിന്റെ ശുപാർശകൾ നടപ്പിലാക്കാനും സർക്കാർ ബാധ്യസ്ഥരാണ്.

ഇന്ത്യയിൽ 1947-ലാണ് ആദ്യ ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ഇതുവരെ 7 ശമ്പള കമ്മീഷനുകൾ നടപ്പിലാക്കി, ഓരോ കമ്മീഷനും സർക്കാർ ജീവനക്കാരുടെ ശമ്പള, അലവൻസ്, പെൻഷൻ എന്നിവയെ വിപുലമായി പരിശോധിക്കുകയും ശുപാർശകളും മറ്റും മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

8-ാം ശമ്പള കമ്മീഷൻ

പ്രതീക്ഷിക്കപ്പെടുന്ന രൂപീകരണം 2025-ൽ ആയിരിക്കുമെന്ന് കരുതുന്നു, കൂടാതെ 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ശമ്പള വർദ്ധന 30%-40% വരെ ഉയരാൻ സാധ്യത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രേഡ് പേ പരിഷ്കരിക്കപ്പെടാനും പെൻഷൻ, അലവൻസുകൾ പുതുക്കപ്പെടാനും സാധ്യതയുണ്ട്. എന്തായാലും കാത്തിരുന്ന് തന്നെ കാണ്ടേണ്ടതുണ്ട്, ഏതൊക്കെ മേഖലകളിൽ ശമ്പള വർധനവ് വരും, ആർക്കെല്ലാം ഇതിന്റെ ഉപകാരം ലഭിക്കുമെന്നൊക്കെ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X