വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിൽ വർധനവുണ്ടായാൽ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. പലിശ നിരക്കിലെ ഈ വർദ്ധനവ് പുതിയതായി വായ്പയെടുക്കുന്നവരെയും നിക്ഷേപകരെയും കൂടുതൽ ബാധിക്കുകയും ചെയ്യും. എന്നാൽ വായ്പ എടുക്കുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഗുഡ് റിട്ടേൺസ് മലയാളം ഇന്ന് പങ്കുവയ്ക്കുന്നത്. വാർത്ത മറ്റൊന്നുമല്ല, 2024 ഒക്ടോബറിലോ ഡിസംബറിലോ ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
റിപ്പോ നിരക്കുമായി ബന്ധപ്പെട്ട് ഗുഡ് റിട്ടേൺസ് നടത്തിയ സർവ്വേയിൽ പങ്കെടുത്ത 52 സാമ്പത്തിക വിദഗ്ധരും റിപ്പോ നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. തുടർച്ചയായ ഒമ്പതാം തവണയും ആർബിഐ പ്രധാന നിരക്കുകൾ 6.50 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി. റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക സർവ്വേയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സാമ്പത്തിക വിദഗ്ധർ അഭിപ്രായം രേഖപ്പെടുത്തയ സർവ്വേയാണ് ഗുഡ് റിട്ടേൺസിന്‍റേത്.
മികച്ച പ്രതികരണം
2024 ജൂലൈ 25 മുതൽ ഓഗസ്റ്റ് 4 വരെ നടത്തിയ ആർബിഐ പോളിസി വോട്ടെടുപ്പിൽ ഗുഡ്‌റിട്ടേൺസിന് 52 സാമ്പത്തിക വിദഗ്ധരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ഇവരെല്ലാം ഓഗസ്റ്റ് പോളിസിയിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം 5.08 ശതമാനമായി ഉയർന്നതിനാൽ ഓഗസ്റ്റിൽ ആർബിഐ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
വരാനിരിക്കുന്ന ക്രെഡിറ്റ് പോളിസിയിൽ ആർബിഐ ഒരു സ്റ്റാറ്റസ് ക്വ നിലപാട് സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം 5.1 ശതമാനമായി തുടരുമെന്നാണ് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് വിശദീകരിച്ചത്.
നിലവിലെ സാമ്പത്തിക സാഹചര്യം അതിൻ്റെ നിലപാട് ലഘൂകരിക്കുന്നതിന് ആർബിഐക്ക് വഴക്കം നൽകുന്നുവെന്ന് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം 2024 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ സാധ്യതയുള്ള "ന്യൂട്രൽ" എന്നതിലേക്കുള്ള നിലപാട് മാറ്റത്തിന് മുമ്പായി ആദ്യത്തെ പോളിസി നിരക്ക് ലഘൂകരണത്തിന് സാധ്യതയുണ്ടെന്ന് ഒരു സാമ്പത്തിക വിദഗ്ധൻ വിശദീകരിച്ചു.

നിലപാട് മാറാൻ സാധ്യതയില്ല
2024 സാമ്പത്തിക വർഷത്തിലെ ഉയർന്ന വളർച്ചയും 2025 സാമ്പത്തിക വർഷത്തിലെ 4.9% പണപ്പെരുപ്പവും കണക്കിലെടുത്ത് 2024 ജൂണിലെ മീറ്റിംഗിൽ നിലവിലെ സ്ഥിതിക്ക് വോട്ട് ചെയ്ത നാല് അംഗങ്ങളുടെ വോട്ടിംഗ് പാറ്റേൺ മാറ്റാൻ സാധ്യതയില്ലെന്ന് ഐസിആർഎ-യിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. അതേസമയം എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർബിഐ ശ്രമിക്കണമെന്ന് മദൻ സബ്‌നാവിസ് സബ്‌നവിസ് കൂട്ടിച്ചേർത്തു.
ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധൻ പറയുന്നത് ജിഡിപി നിരക്കിൽ മാറ്റമുണ്ടാകില്ല എന്നാണ്.
ഡിസംബറിൽ നിരക്ക് കുറയ്ക്കും
സർവ്വേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരിൽ ആറ് പേർ പറയുന്നത് 2024 ഡിസംബറിൽ ആദ്യ നിരക്ക് കുറയ്ക്കുമെന്നാണ്. അതേസമയം, ഒക്‌ടോബർ പോളിസിയിൽ നിരക്ക് കുറയ്ക്കുമെന്ന് ഏകദേശം അഞ്ച് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 50 ബിപിഎസ് വരെ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ 75 ബിപിഎസ് പോയിന്‍റ് കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ഭൂരിഭാഗം പേരും പറയുന്നത് റിപ്പോ നിരക്ക് 6% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്. അതേസമയം രണ്ട് വിദഗ്ധർ 2024-25 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ നിരക്ക് 5.75% ആയി കുറയാനുള്ള സാധ്യതയും ചൂട്ടിക്കാട്ടി.
മൺസൂൺ സീസണിൻ്റെ രണ്ടാം പകുതിയിൽ മഴയുടെ സാധാരണ വിതരണത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ വിലക്കയറ്റം അനുകൂലമായി മാറുകയാണെങ്കിൽ, ആഗോളമോ ആഭ്യന്തരമോ ആയ ആഘാതങ്ങളുടെ അഭാവത്തിൽ, 2024 ഒക്ടോബറിൽ ഒരു നിലപാട് മാറ്റം സാധ്യമാണ്. തുടർന്ന് 2024 ഡിസംബറിലും 2025 ഫെബ്രുവരിയിലും 25 ബിപിഎസ് നിരക്ക് കുറയ്ക്കുമെന്നാണ് അദിതി നായർ വ്യക്തമാക്കിയത്.

എൽകെപി സെക്യൂരിറ്റീസിൻ്റെ അനലിസ്റ്റ് അജിത് കാബിയുടെ അഭിപ്രായത്തിൽ, അടുത്ത ദ്വിമാസ യോഗത്തിൽ നിരക്കുകൾ കുറയുമെന്നാണ്. ഏകദേശം 8% വളർച്ചയും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. നിരക്കുകൾ 25 ബേസിസ് പോയിൻ്റ് കുറഞ്ഞ് 6.25% ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
മാറ്റത്തിന് സാധ്യത കുറവ്
ഇന്ത്യയിലെ സിപിഐ 2024 ജൂണിൽ 5.08 ശതമാനവും മെയിൽ 4.75 ശതമാനവും ഏപ്രിലിൽ 4.83 ശതമാനവുമായിരുന്നു. അതിനാൽ ഈ വർഷം നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് ഓഫ് പവർ ഓഫ് മാർക്കറ്റ്സിൻ്റെ സ്ഥാപകൻ അഭിഷേക് ഉപാധ്യായ പറയുന്നത്. എന്നാൽ 2025 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 25 ബിപിഎസ് വീതം വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 6% റിപ്പോ നിരക്ക് അദ്ദേഹം പ്രതീക്ഷിക്കുന്നു.
6.5 ശതമാനമായി നിലനിർത്തി
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദ്ദം വർദ്ധിച്ചതിനാൽ, 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ 250 ബേസിസ് പോയിൻ്റുകൾക്ക് പ്രധാന പലിശ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം ആർബിഐ 2024 സാമ്പത്തിക വർഷത്തിലുടനീളം റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തിയിട്ടുണ്ട്. വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പണപ്പെരുപ്പം +/- 2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ഇടത്തരം ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യവുമായി ആർബിഐയുടെ നയ തീരുമാനങ്ങൾ യോജിക്കുന്നുണ്ട്.
2024 ജൂണിൽ ഉപഭോക്തൃ വില സൂചിക നാല് മാസത്തെ ഉയർന്ന നിരക്കായ 5.08% ആയി ഉയർന്നു. ഭക്ഷ്യ വിലയിലുണ്ടായ വർധനവാണ് കാരണം. റിപ്പോ നിരക്ക് കൂടാതെ, ആർബിഐയുടെ പോളിസിയിലെ മറ്റ് പ്രധാന നിരക്കുകൾ എസ്ഡിഎഫ്, എംഎസ്എഫ്, ബാങ്ക് നിരക്ക് എന്നിവയാണ്.
2024 ജൂണിലെ നയത്തിൽ, ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെൻ്റ് ഫെസിലിറ്റിക്ക് (LAF) കീഴിലുള്ള റിപ്പോ നിരക്ക് ആർബിഐ മാറ്റമില്ലാതെ 6.50% ആയി നിലനിർത്തി. തൽഫലമായി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25% ലും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 6.75% ലും മാറ്റമില്ലാതെ തുടരുന്നു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications