ടിക് ടോക്ക് സ്വന്തമാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ പറഞ്ഞു. ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഗൂഗിൾ വാങ്ങാൻ പോകുകയാണോ എന്ന് ചോദിച്ചതിന് മറുപടിയായാണ് "ഞങ്ങൾ വാങ്ങുന്നില്ല" എന്ന് പോഡ്കാസ്റ്റ് ഷോയായ പിവറ്റ് സ്കൂൾ എന്ന അഭിമുഖത്തിൽ പിച്ചൈ വ്യക്തമാക്കിയത്. ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങൾക്ക് ടിക് ടോക്ക് പണം നൽകുന്നുണ്ടെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പിച്ചൈ സ്ഥിരീകരിച്ചു.
ടിക് ടോക്ക് ആര് വാങ്ങും?
മഹാമാരി സമയത്തും അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക ബിസിനസുകളിൽ ഒന്നാണ് ടിക് ടോക്ക് എന്നും പിച്ചൈ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്ലിക്കേഷൻ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ ചൈനീസ് ഉടമ ബൈറ്റ്ഡാൻസ് ലിമിറ്റഡിന് ബിസിനസ്സിന്റെ യുഎസ് ഭാഗം വിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്ത ശേഷം മൈക്രോസോഫ്റ്റ് കോർപ്പറേഷനും മറ്റ് യുഎസ് ടെക്നോളജി കമ്പനികളും ടിക് ടോക്കിന് പിന്നാലെ പായുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പാളിപ്പോയ പദ്ധതി
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ പേരന്റ് കമ്പനിയായ ആൽഫബെറ്റ് ഇൻകോർപ്പറേഷൻ ടിക് ടോക്കിന്റെ ന്യൂനപക്ഷ നിക്ഷേപകനാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടതായാണ് വിവരം. അമേരിക്കയിൽ ഇടപാടുകൾ നിരോധിച്ചതിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മൈക്രോസോഫ്ട്
ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാൻസുമായി സോഫ്‌റ്റ് വെയർ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് ചർച്ചയിലാണെന്നാണ് സൂചന. അമേരിക്കയിലെ ടിക് ടോക്കിന്റെ പ്രവർത്തനാവകാശം വാങ്ങുക എന്നതാണ് ലക്ഷ്യം.
ഒറാക്കിളും പിന്നാലെ
മൈക്രോസോഫ്റ്റിന് മാത്രമല്ല, ഓറക്കിളിനുമുണ്ട് ടിക്‌ടോക്കില്‍ ഒരു കണ്ണ്. വടക്കെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക് ടോക്കിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ ഓറക്കിള്‍ താത്പര്യം അറിയിച്ചതായി സൂചന. ബൈറ്റ് ഡാന്‍സിലെ ഏതാനും നിക്ഷേപകര്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനം വാങ്ങാന്‍ ഓറക്കിള്‍ തയ്യാറെടുക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
