ഇന്ത്യയില്‍ വീണ്ടുമൊരു ഡിജിറ്റല്‍ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് റിലയന്‍സ് ജിയോ. ഗൂഗിളുമായി കൈകോര്‍ത്ത് വിലകുറഞ്ഞ 5ജി സ്മാര്‍ട്ഫോണ്‍ വികസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ റിലയന്‍സ് ജിയോ തുടങ്ങി. 43 -മത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി മേധാവി മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുവരെ 100 മില്യണ്‍ ജിയോ ഫോണുകള്‍ റിലയന്‍സ് വിറ്റുകഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ഫോണുകളിലേക്ക് മാറാന്‍ ഒരു വലിയ വിഭാഗം ജനത ആഗ്രഹിക്കുന്നു. ഇവര്‍ക്കായി 4ജി, 5ജി ശേഷിയുള്ള പ്രാരംഭ മോഡല്‍ സ്മാര്‍ട്ഫോണ്‍ റിലയന്‍സ് ജിയോ വൈകാതെ പുറത്തിറക്കും, മുകേഷ് അംബാനി അറിയിച്ചു. പദ്ധതിക്കായി ഗൂഗിളുമായി കമ്പനി സഹകരിക്കും. ആന്‍ട്രോയ്ഡ് അധിഷ്ടിത വിലകുറഞ്ഞ 5ജി സ്മാര്‍ട്ഫോണാണ് റിലയന്‍സ് ജിയോ വിപണിയിലെത്തിക്കുക.
'ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയ്ക്കായി ഇന്ത്യന്‍ ജനതയ്ക്ക് കാത്തിരിക്കേണ്ടതില്ല. സ്മാര്‍ട്ഫോണുകളും ചിലവ് കുറഞ്ഞ ഡാറ്റ പദ്ധതികളും മുന്‍നിര്‍ത്തി രാജ്യത്തെ നൂറു കോടി ജനത ഓണ്‍ലൈന്‍ ലോകത്ത് അനായാസം കടന്നെത്തി. ഇപ്പോള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി സംബന്ധിച്ച് തങ്ങള്‍ക്ക് ഏറെ പ്രത്യാശയുണ്ട്', ആല്‍ഫബെറ്റ് സിഇഓ സുന്ദര്‍ പിച്ചൈ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ജിയോ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന കാര്യവും വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് മേധാവി അറിയിച്ചിട്ടുണ്ട്. നിക്ഷേപം പൂര്‍ത്തിയായാല്‍ കമ്പനിയുടെ 7.7 ശതമാനം ഓഹരി ഗൂഗിള്‍ സ്വന്തമാക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് റിലയന്‍സ് ഇതുവരെ സമാഹരിച്ചത്. ഫെയ്സ്ബുക്കിന്് പുറമെ ക്വാല്‍ക്കോം, സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, മുബാഡല ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ ഒരുപിടി പ്രമുഖ കമ്പനികള്‍ റിലയന്‍സ് ഓഹരിയുടമകളാണ്. ഇപ്പോള്‍ ഗൂഗിളും ഈ നിരയിലേക്ക് കടന്നുവരും. നേരത്തെ, ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
ടിപിജി ക്യാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്മെന്റ്, ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, എന്നിവയാണ് ഇതിനോടകം ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍. ഫെയ്സ്ബുക്കാണ് ജിയോയില്‍ ആദ്യം നിക്ഷേപം നടത്തിയത്. 43,574 കോടി രൂപയ്ക്ക്് 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. ഈ നിക്ഷേപകര്‍ക്കെല്ലാം കൂടി ഇപ്പോള്‍ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോമുകളില്‍ 24.71 ശതമാനം പങ്കാളിത്തമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications