റോഡില്‍ തിരക്കുണ്ടോ? ചാര്‍ജ്ജിംഗ് പോയിന്റ് എവിടെ കിട്ടും, നല്ല പാര്‍ക്കിംഗ് എവിടെയുണ്ട് തുടങ്ങിയ കാര്യങ്ങളാലാചിച്ച് ഇനി ടെന്‍ഷനടിക്കേണ്ട. ഫോണെടുക്കുക, ഗൂഗിള്‍ മാപ്പ് തുറന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുക. കൃത്യമായ മറുപടി അപ്പോള്‍ തന്നെ ലഭ്യമാകും.

ഒരു ദശാബ്ദത്തിലെ വലിയ മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ് അവതരിച്ചു. ജെമനി എഐ മോഡല്‍ ഉള്‍പ്പെടുത്തിയ ഗൂഗിള്‍ മാപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. സാധാരണ നാവിഗേഷന്‍ ആപ്പ് എന്നതിലുപരി ഒരു വ്യക്തിഗത ഗൈഡായി മാറിയിരിക്കയാണ് ഇപ്പോള്‍ മാപ്പ്.
ചോദിച്ചാല്‍ മറുപടി
'Ask Maps' സന്നിവേശിപ്പിച്ചതാണ് പ്രധാന സവിശേഷത. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാനും സംശയനിവാരണത്തിനും അപ്ഡേറ്റ് സഹായിക്കുന്നു.
ഉദാഹരണത്തിന്, ''ക്യൂ ഇല്ലാത്ത ഏറ്റവും അടുത്ത പൊതുശൗചാലയം എവിടെയാണ്?'', ''ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന അടുത്ത സ്ഥലം എവിടെയാണ്?'' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയും അവിടേയ്ക്കുള്ള വഴിയും മാപ്പ് നല്‍കും.
ഉപയോക്താവിന്റെ സ്ഥാനം, സമയം, സമീപത്തെ സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും മറുപടി.
വ്യക്തിഗത സഹായിയായി മാറുന്ന മാപ്പ്
പുതിയ എഐ സംവിധാനത്തിലൂടെ ഗൂഗിള്‍ മാപ്പ് ഒരു വ്യക്തിഗത ഗൈഡുപോലെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ സ്ഥലങ്ങളും സേവനങ്ങളും നിര്‍ദേശിക്കാന്‍ സംവിധാനത്തിനാകും.
അമേരിക്കയിലേയും ഇന്ത്യയിലേയും ആന്‍ഡ്രോയിഡ് , ഐഒഎസ് ഉപകരണങ്ങളില്‍ സവിശേഷത ലഭ്യമാണ്. അടുത്ത ഘട്ടത്തില്‍ ഡെസ്ക്ടോപ്പ് പതിപ്പിലും ഉള്‍പ്പെടുത്തും
യഥാര്‍ത്ഥ അനുഭവം പ്രദാനം ചെയ്യാന്‍ 'Immersive Navigation'
മാപ്പിന്റെ രൂപകല്‍പ്പനയിലും ഗൂഗിള്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 'Immersive Navigation' സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാകും.
വ്യക്തമായ നിറങ്ങള്‍, ത്രിമാന കെട്ടിടങ്ങള്‍,യാഥാര്‍ത്ഥ ഭൂപ്രകൃതി, പച്ചപ്പുകളുടെ വ്യക്തമായ ദൃശ്യങ്ങള്‍ എന്നിവ വ്യക്തമായ കാഴ്ചകള്‍ നല്കുന്നു.
യാത്രകളിലെ ബുദ്ധിമുട്ട് വഴികളിലെ ആശയക്കുഴപ്പമാണെന്നും പുതിയ അപ്ഡേറ്റിലൂടെ അതു കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു. CarPlay, Android Auto, എന്നിവയിലും ആപ്പ് ലഭ്യമാണ്.
ഗൂഗിള്‍ മാപ്പ് ഇനി വഴികാട്ടി മാത്രമല്ല, യാത്രയെ എളുപ്പവും സ്മാര്ട്ടുമാക്കുന്ന ഒരു ഡിജിറ്റല്‍ സഹായികൂടിയാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications