കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന രാജ്യത്തിന് സഹായവുമായി ഗൂഗിള്‍. കോവിഡ് ചികിത്സയ്ക്കായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗൂഗിള്‍ കമ്പനിയുടെ സഹായമെത്തി.
കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന രാജ്യത്തിന് സഹായവുമായി ഗൂഗിള്‍. കോവിഡ് ചികിത്സയ്ക്കായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗൂഗിള്‍ കമ്പനിയുടെ സഹായമെത്തി. ഇന്ത്യയ്ക്കായുള്ള ഗൂഗിളിന്റെ സഹായത്തെക്കുറിച്ച് ഗൂഗിള്‍ ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചു. ഓക്സിജനും പരിശോധന കിറ്റുകളുമടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ ആകെ 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ ഇന്ത്യയ്ക്ക് നല്‍കുക. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമാണ് പിച്ചെയൂടെ ട്വീറ്റ്.

ഈ ധനസഹായത്തില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ നിത്യ ചെലവുകള്‍ക്കായും സഹായ ധനം നല്‍കും. യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ തലവന്‍ സഞ്ജയ് ഗുപ്ത് പറഞ്ഞു.
ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു. 3.7 കോടി രൂപയാണ് 900 ത്തോളം ഗൂഗിള്‍ ജീവനക്കാര്‍ സംഭാവന ചെയ്തത്. മൈക്രോസോഫ്റ്റും ഇന്ത്യയ്ക്ക് സഹായം നല്‍കും.
മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്നും നദദെല്ല ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയ്ക്ക് സഹായവുമായി മറ്റ് ലോക രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട് യു.എസ്, സൗദി അറേബ്യ, യു.എ.ഇ, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചുകഴിഞ്ഞു.
രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
