റെക്കറിങ് പേയ്‌മെന്റുകൾക്ക് യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ പേയും ഫോൺപെയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളായ ഫോൺ‌പെയും ഗൂഗിൾ പേയും റെക്കറിങ് (ആവര്‍ത്തന) പേയ്‌മെന്റുകൾ അടയ്‌ക്കുന്നതിനായി യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ‌പി‌സി‌ഐ) ചേർന്നാണ് ഉപയോക്താക്കൾക്ക് ആവർത്തിച്ചുള്ള പേയ്‌മെന്റ് മാൻഡേറ്റുകൾ വാഗ്ദാനം ചെയ്യുക. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു മാസത്തിനകം അവ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം റിപ്പോർട്ടുകളോട് ഗൂഗിൾ പേയും ഫോൺപെയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

01

പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഇഎംഐ പേയ്‌മെന്റുകൾ, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, വായ്പ പേയ്‌മെന്റുകൾ തുടങ്ങിയ പ്രതിമാസ പേയ്‌മെന്റുകൾ അടയ്‌ക്കുന്നതിനായി ഓട്ടോ ഡെബിറ്റ് സൗകര്യം തിരഞ്ഞെടുക്കാൻ കഴിയും.

 ഗൂഗിൾ പേ

ഗൂഗിൾ പേയും ഫോൺ‌പേയും ഏറ്റവും വലിയ രണ്ട് പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളായതിനാൽ തന്നെ റെക്കറിങ് പേയ്‌മെന്റുകൾ അടയ്‌ക്കാൻ യുപിഐ ഓട്ടോപേ സൗകര്യം ഏർപ്പെടുത്തുന്നത് നിരവധി ഉപഭോക്താക്കൾക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രണ്ട് ആപ്പുകൾക്കുമായി ഏകദേശം 60 മുതൽ 70 ദശലക്ഷം വരെയുള്ള യൂസർബേസ് ഉണ്ട്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ജൂൺ 22 നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആവര്‍ത്തന പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേ സൗകര്യം ഏർപ്പെടുത്തിയത്. ഉപയോക്താവ് മാന്‍ഡേറ്റ് നല്‍കുന്നതിലൂടെ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ ആപ്ലിക്കേഷൻ വഴി നിര്‍ദിഷ്ട ധനകാര്യ കേന്ദ്രങ്ങളിലേക്ക് ഓട്ടോമേറ്റഡ് പേയ്‌മെന്റുകള്‍ നടത്താനാവും. എന്നാൽ നിലവിൽ യുപിഐ ഓട്ടോപേ വഴി 2000 രൂപ വരെയുള്ള ഇടപാട് മാത്രമേ ഒറ്റത്തവണ നടത്താനാവൂ. 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും യുപിഐ പിന്‍ ഉപയോഗിച്ച് വെവ്വേറെ ഇ-മാന്‍ഡേറ്റ് നല്‍കണം.

യുപിഐ

യുപിഐ ഉപയോക്താക്കള്‍ക്ക് യുപിഐ ഐഡി, ക്യുആര്‍ സ്‌കാന്‍ അല്ലെങ്കില്‍ ഇന്റന്റ് വഴി ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. ആവര്‍ത്തന പേയ്‌മെന്റുകള്‍ക്കായി ഒറ്റത്തവണ മുതല്‍ വര്‍ഷത്തേക്ക് വരെ മാന്‍ഡേറ്റുകള്‍ സജ്ജമാക്കാന്‍ കഴിയും. വിവിധ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലും യുപിഐ ഓട്ടോപേ സംവിധാനം നിലവിലുണ്ട്. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക്, എസ്‌ബിഐ, യെസ് ബാങ്ക് എന്നിവയില്‍ ഉടന്‍ ഇത് സജ്ജമാകുന്നതായിരിക്കും.

നിലവിൽ യുപിഐ ഓട്ടോപേ സൗകര്യം നൽകുന്ന സ്ഥാപനങ്ങൾ

നിലവിൽ യുപിഐ ഓട്ടോപേ സൗകര്യം നൽകുന്ന സ്ഥാപനങ്ങൾ

ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്എസ്‌ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്ക്, ഓട്ടോപേ-ഡൽഹി മെട്രോ, ഓട്ടോപേ- ഡിഷ് ടിവി, സിഎഎംഎസ് പേ, ഫർലെൻകോ, ഗ്രോഫിറ്റർ, പോളിസി ബസാർ, ടെസ്‌റ്റ്‌ബുക്ക്.കോം, ദി ഹിന്ദു, ടൈംസ് പ്രൈം, പേടിഎം, പേയു, റേസർപേ തുടങ്ങിയ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്കും യുപിഐ ഓട്ടോപേ സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്.

Read more about: google pay upi money online പണം
English summary

Google Pay and PhonePay ready to launch UPI Autopay facility for recurring payments | റെക്കറിങ് പേയ്‌മെന്റുകൾക്ക് യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ പേയും ഫോൺപെയും

Google Pay and PhonePay ready to launch UPI Autopay facility for recurring payments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X