സാങ്കേതിക വിദ്യയുടെ വളര്‍ച്ച പണമിടപാട് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായ ആപ്പുകളിലൂടെ പണമിടപാട് നടത്താന്‍ ഇന്ന് അനായാസം സാധിക്കും. പണം കൈയ്യില്‍ കൊണ്ടു നടക്കേണ്ടതില്ല. എന്നാല്‍ ലോകത്തിന്റെ ഈ വേഗത്തിനൊപ്പം ഓടിയെത്താന്‍ പറ്റാത്തവരായി നിരവധിപേര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. സാങ്കേതി വിദ്യയുടെ വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരും, വയോധികരും കുട്ടികളും പങ്കാളികള്‍ക്കും മറ്റും ഇപ്പോഴും ഈ മാറ്റത്തിന്റെ പുറത്ത് നില്‍ക്കുന്നവരാണ്.
എന്നാല്‍ ഇനി ഇത്തരക്കാര്‍ക്കും പണമിടപാട് നടത്താന്‍ സാധിക്കും. തങ്ങള്‍ക്ക് വിശ്വസ്തരായവരിലൂടെ വയോധികര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താനും കുട്ടികളുടെ പണമുപയോഗത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് നിയന്തണം കൊണ്ടു വരാനുമൊക്കെ സാധിക്കുന്നൊരു സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചറിലൂടെയാണ് ഗൂഗിള്‍ പേ ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.

എന്താണ് യുപിഐ സര്‍ക്കിള്‍?
തങ്ങള്‍ക്ക് വിശ്വസ്യതയുള്ളവരിലൂടെ സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്ന ഫീച്ചറാണ് യുപിഐ സര്‍ക്കിള്‍. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും സ്വന്തമായി ഡിജിറ്റല്‍ പേമെന്റ് നടത്താന്‍ സാധിക്കാത്തവര്‍ക്കും ഈ ഫീച്ചര്‍ ഗുണം ചെയ്യും. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാതെ തന്നെ സെക്കന്ററി യൂസര്‍ക്ക് യുപിഐ സര്‍ക്കിള്‍ മുഖാന്തരം പണമിടപാട് നടത്താന്‍ സാധിക്കും.
പണമിടപാട് രണ്ട് രീതിയില്‍
ഫുല് ഡെലിഗേഷന്: ഗൂഗിള്‍ പേ അക്കൗണ്ടുള്ള പ്രാഥമിക ഉപയോഗ്താവ് 15000 രൂപ വരെയുള്ള ഇടപാട് നടത്താന്‍ രണ്ടാം ഉപയോഗ്താവിനെ അനുവദിക്കുന്നതാണ് ഈ രീതി. ഈ മാര്‍ഗ്ഗത്തില്‍ ഓരോ പണമിടപാടിനും പ്രാഥമിക ഉപയോഗ്താവിന്റെ സമ്മതം വാങ്ങേണ്ടതില്ല.
പാര്‍ഷ്യല്‍ ഡെലിഗേഷന്: രണ്ടാം ഉപയോഗ്താവ് നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടിനും പ്രാഥമിക ഉപയോഗ്താവിന്റെ സമ്മതം വാങ്ങേണ്ടതാണ് ഈ രീതി. ഓരോ തവണയും പ്രാഥമിക ഉപയോഗ്താവിന് ഒരു റിക്വസ്റ്റ് വരികയും അവര്‍ അതിന് സമ്മതം അറിയിക്കുകയും ചെയ്യേണ്ടി വരും. ഇതിലൂടെ തന്റെ അക്കൗണ്ട് മുഖാന്തരം നടക്കുന്ന ഇടപാടുകളെല്ലാം പ്രാഥമിക ഉപയോഗ്താവിന് അറിവുണ്ടാകും.
അതോടൊപ്പം, ഒരു രണ്ടാം ഉപയോഗ്താവിനെ ചേര്‍ത്തതിന് ശേഷം 30 മിനുറ്റന്റെ കൂള്‍ ഓഫ് സമയമുണ്ടാകും. ഈ സമയം പണമിടപാട് നടത്താന്‍ സാധിക്കില്ല. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.
യുപിഐ സര്‍ക്കിള്‍ എങ്ങനെ ഉപയോഗിക്കാം?
ഗൂഗിള്‍ പേ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍ ലഭ്യമാണ്. ഇതിനായി നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യണം. ഫീച്ചര്‍ ലഭ്യമാകുന്നതോടെ താഴെ പറഞ്ഞത് പോലെ ചെയ്യുക.
- പ്രാഥമിക ഉപയോഗ്താവിന് ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
- രണ്ടാം ഉപയോഗ്താവിന് യുപിഐ ഐഡി ഉണ്ടായിരിക്കണം. ഒപ്പം പ്രാഥമിക ഉപയോഗ്താവിന്റെ കോണ്ടാക്ട് ലിസ്റ്റിള്‍ ഉണ്ടാവുകയും വേണം.
- പ്രാഥമിക ഉപയോഗ്താവിന്റെ അക്കൗണ്ടില്‍ നിന്നുള്ള സാമ്പത്തിക ഇടപാട് നടത്താന്‍ രണ്ടാം ഉപയോഗ്താവ് തങ്ങളുടെ യുപിഐ ആപ്പ് തുറക്കുകയും ക്യുആര്‍ കോഡ് ഐക്കണില്‍ ടാപ് ചെയ്യുക.
- തുടര്‍ന്ന് പ്രാഥമിക ഉപയോഗ്താവ് തങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാനുള്ള അനുവാദം നല്‍കണം.
- പിന്നാലെ ഏത് തരം ഡെലിഗേഷന് ആണ് വേണ്ടെന്നത് തിരഞ്ഞെടുക്കുക.
- ഏറ്റവും ഒടുവിലായി രണ്ടാം ഉപയോഗ്താവ് ഇന്‍വിറ്റേഷന്‍ സ്വീകരിക്കണം.
- യുപിഐ സര്‍ക്കിള്‍ സെറ്റ് അപ്പ് ചെയ്യുന്നതോടെ രണ്ടാം ഉപയോഗ്താവിന് പ്രതിമാസം 15000 രൂപ വരെ ഉടപാട് നടത്താന്‍ സാധിക്കും. ഒറ്റ തവണ നടത്താന്‍ സാധിക്കുന്നത് പരമാവധി 5000 രൂപയുടെ ഇടപാടായിരിക്കും.
- ഒരാള്‍ക്ക് അഞ്ച് പേരെയാണ് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ സാധിക്കുക. അതേസമയം ഒരു രണ്ടാം ഉപയോഗ്താവിന് ഒരേയൊരു യുപിഐ സര്‍ക്കിളിന്റെ ഭാഗമാകാനേ സാധിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
