ചുരുങ്ങിയ സമയംകൊണ്ടു ഇന്ത്യയില്‍ പ്രചാരം നേടിയ പെയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഓരോ ഇടപാടിനും ക്യാഷ്ബാക്കുകള്‍ വാരിക്കോരി നല്കി ഗൂഗിള്‍ പേ ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചു. പുതിയ റിപ്പോര്‍ട്ടു പ്രകാരം ക്യാഷ്ബാക്കുകള്ക്കായി മാത്രം 1,028 കോടി രൂപയാണ് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിലവഴിച്ചത്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാതൃസ്ഥാപനം ഗൂഗിള്‍ ഏഷ്യ പസിഫിക്കില്‍ നിന്നാണ് കമ്പനിക്ക് ഈ തുക ലഭിച്ചതും.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ക്യാഷ്ബാക്കുകള്ക്കായി 1,369 രൂപ ഗൂഗിള്‍ പേ ചിലവഴിച്ചിട്ടുണ്ട്. ഇതേസമയം, അഞ്ചു കോടിയിലേറെ രൂപ ലാഭത്തിലാണ് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസസ് 2019 മാര്‍ച്ച് പിന്നിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തായാലും ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയാണ് ഗൂഗിള്‍ പേ വരിക്കുന്നത്. പോയമാസം 67 മില്യണ്‍ ഉപയോക്താക്കള്‍ (പ്രതിമാസ ആക്ടിവ് യൂസേഴ്സ്) ഇടപാടുകള്‍ക്കായി ഗൂഗിള്‍ പേ ഉപയോഗിച്ചെന്നാണ് കമ്പനിയുടെ സെപ്തംബറിലെ കണക്ക്. പ്രധാന എതിരാളിയായ ഫോണ്‍പേയ്ക്ക് പോലും 55 മില്യണ്‍ ഉപയോക്താക്കളെ പ്രതിമാസമുള്ളൂ (ജൂണിലെ കണക്ക് പ്രകാരം).
ഗൂഗിള്‍ പേയിലെ 60 ശതമാനം ഇടപാടുകളും പെയ്മെന്റ് ഗേറ്റുവേ ഉപയോഗിച്ചാണ് നടക്കുന്നത്. ഫോണ്‍പേയുടെ പെയ്മെന്റ് ഗെറ്റുവേ ഇടപാടുകള്‍ എത്തിനില്‍ക്കുന്നത് 23 ശതമാനത്തിലും. പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ഗൂഗിള്‍ പേയില്‍ നടക്കുന്നുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍പേ ആപ്പുകള്‍ക്ക് ശേഷമാണ് മത്സരത്തില്‍ പേടിഎമ്മിന് സ്ഥാനം.
Source: TOI
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications