ഗുഗിൾ പേ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ഗുഗിൾ പേ. അമേരിക്കയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഇന്ത്യയിലേയും മലേഷ്യയിലേയും ഗൂഗിൾ പേ ഉപയോക്താക്കൾക്ക് പണം അയയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനി വെസ്റ്റേൺ യൂണിയനെയും വൈസിനെയും പങ്കാളികളാക്കിക്കൊണ്ടാണ് ഈ ദൌത്യം ആരംഭിച്ചിട്ടുള്ളത്. രണ്ട് സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ ഗൂഗിൾ പേ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ രാജ്യാന്തര തരത്തിൽ പേയ്മെന്റ് നടത്താൻ ഗുഗിൾ പേ സംവിധാനമൊരുക്കുന്നത്. ടെക്ക് ക്രഞ്ചാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഗൂഗിൾ ബ്ലോഗ് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷത്തിന്റെ അവസാനത്തോടെ ഈ സേവനം ലോകമെമ്പാടും വിപുലീകരിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജ്മെൻറ് ഡയറക്ടർ ജോഷ് വുഡ്‌വാർഡിനെ ഉദ്ധരിച്ച് ടെക്ക്രഞ്ചാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഗുഗിളുമായുള്ള ധാരണ അനുസരിച്ച് 80-ലധികം രാജ്യങ്ങളിൽ ഈ പേയ്മെന്റ് സേവനത്തിന് വൈസ് പിന്തുണ നൽകും, 200-ലധികം രാജ്യങ്ങളിൽ അതേസമയം വെസ്റ്റേൺ യൂണിയനും ഗൂഗിൾ പേയ്ക്ക് പ്രവർത്തിക്കാൻ സൌകര്യമൊരുക്കും.

അതേ സമയം വ്യക്തികൾക്ക് പണം അയയ്ക്കാൻ മാത്രമാണ് ഈ ഫീച്ചർ സഹായിക്കുകയുള്ളൂവെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. ബിസിനസ് ഉപയോക്താക്കൾക്ക് ഇത് ഗുണം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കളുടെ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഗൂഗിൾ പേ.
എന്നാൽ യുഎസിൽ നിന്ന് ഇന്ത്യയിലെ ഗൂഗിൾ പേ വഴി ഇന്ത്യയിലുള്ള സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണമയക്കുന്നവർ എത്ര തുകയാണ് അയയ്ക്കുന്നതെന്ന് ആദ്യമേ തന്നെ അറിയിക്കേണ്ടതുണ്ടെന്നും ടെക്ക് ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ആദ്യം ഗൂഗിൾ പേ ഉപയോക്താവിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ശേഷം അവരുടെ കോണ്ടാക്ടിൽ ക്ലിക്ക് ചെയ്യണം. ഇതോടെ വെസ്റ്റേൺ യൂണിയൻ വഴിയാണോ വൈസ് വഴിയാണോ പണം അയയ്ക്കേണ്ടതെന്ന് ഓപ്ഷൻ ചോദിക്കും. ഇതാണ് പണമയക്കുന്നതിനുള്ള നടപടിക്രമങ്ങൾ. കുടാതെ ജൂൺ 16വരെ വെസ്റ്റേൺ യൂണിയൻ അൺലിമിറ്റഡ് ഫ്രീ പണമിടപാടുകൾ അനുവദിക്കുമെന്ന് ഗൂഗിൾ പേ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് 500 ഡോളർ വരെയുള്ള ആദ്യ ഇടപാടുകളും സൌജന്യമായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications