അമേരിക്കന്‍ ടെക്ക് കമ്പനിയായ ഗൂഗിള്‍ വൊഡഫോണ്‍ ഐഡിയയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇന്ത്യന്‍ ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ അഞ്ചു ശതമാനം ഓഹരി വാങ്ങാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഗൂഗിളിന് പുറമെ മറ്റു സ്വകാര്യ ഇക്വിറ്റി കമ്പനികളുമായും വൊഡഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ല ഗ്രൂപ്പും ചര്‍ച്ച നടത്തുന്നുണ്ട്. ഇതേസമയം, ഗൂഗിള്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത് സംബന്ധിച്ച വിഷയത്തില്‍ വൊഡഫോണ്‍ ഐഡിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചത്തെ പ്രകടനം വിലയിരുത്തിയാല്‍ ഏകദേശം 101.5 മില്യണ്‍ ഡോളര്‍ ആയിരിക്കും വൊഡഫോണ്‍ ഐഡിയയില്‍ ഗൂഗിള്‍ മുതല്‍മുടക്കുക. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 57 ശതമാനം തകര്‍ച്ചയാണ് വൊഡഫോണ്‍ ഐഡിയ ഓഹരികള്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ ടെലികോം രംഗത്ത് വൊഡഫോണ്‍ ഐഡിയയുടെ നില പരുങ്ങലിലാണ്.

2016 -ല്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവ് കമ്പനിയുടെ അപ്രമാദിത്വം തകര്‍ത്തെറിഞ്ഞു. എന്തായാലും വൊഡഫോണ്‍ ഐഡിയയ്ക്കൊപ്പം ഗൂഗിളും കൈകോര്‍ക്കുന്നതോടെ ചിത്രം മാറാം. നേരത്തെ, ടെക്ക് ഭീമന്മാരായ ഫെയ്സ്ബുക്ക് റിലയന്‍സ് ജിയോയില്‍ വന്‍നിക്ഷേപം നടത്തിയിരുന്നു. 5.7 ബില്യണ്‍ ഡോളറാണ് ഫെയ്സ്ബുക്കിന്റെ നിക്ഷേപം. നടപടിക്രം പൂര്‍ത്തിയായാല്‍ കമ്പനിയുടെ 9.9 ശതമാനം ഓഹരി ഫെയ്സ്ബുക്കിന് കീഴില്‍ വരും. ഫെയ്സ്ബുക്കിന് പുറമെ സ്വകാര്യ ഇക്വിറ്റി കമ്പനികളായ സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍ എന്നിവരും ജിയോയുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ ജിയോ പ്ലാറ്റ്ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയായാണ് ഉയരുന്നത്. എന്റര്‍പ്രൈസ് മൂല്യം എത്തിനില്‍ക്കുന്നതാകട്ടെ 5.16 ലക്ഷം കോടി രൂപയിലും. മെയ് 18 -നായിരുന്നു ജിയോയുടെ 1.34 ശതമാനം ഓഹരി സ്വന്തമാക്കുന്ന വിവരം ജനറല്‍ അറ്റ്ലാന്റിക് പുറത്തുവിട്ടത്. 6,598.38 കോടി രൂപയാണ് ഇതിനായി കമ്പനി മുടക്കുന്നതും. 11,367 കോടി രൂപയുടെ നിക്ഷേപം ജിയോയില്‍ നടത്തുമെന്ന കാര്യം വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് അറിയിച്ചതും ഈ മാസംതന്നെ. 2.32 ശതമാനം ഓഹരിയാണ് ഇതുവഴി വിസ്റ്റ ഇക്വിറ്റി ജിയോയില്‍ സ്വന്തമാക്കുക. 5,655.75 കോടി രൂപയുടെ നിക്ഷേപമാണ് (1.15 ശതമാനം ഓഹരി) യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് ജിയോ പ്ലാറ്റ്ഫോമുകളില്‍ പ്രഖ്യാപിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications