ഫെയ്സ്ബുക്കിന് പിന്നാലെ ആഗോള ടെക്ക് ഭീമന്മാരായ ഗൂഗിളും റിലയന്‍സ് ജിയോയില്‍ വന്‍നിക്ഷേപം നടത്തും. ജിയോ പ്ലാറ്റ്ഫോമുകളില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ 7.7 ശതമാനം ഓഹരി ഗൂഗിള്‍ സ്വന്തമാക്കും. റിലയന്‍സിന്റെ 43 -മത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി മേധാവി മുകേഷ് അംബാനിയാണ് ഗൂഗിളുമായുള്ള ഇടപാട് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ റിലയന്‍സിന് ഇതുവരെ കഴിഞ്ഞെന്നത് ഏറെ ശ്രദ്ധേയം. ഫെയ്സ്ബുക്കിന്് പുറമെ ക്വാല്‍ക്കോം, സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, മുബാഡല ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ ഒരുപിടി പ്രമുഖ കമ്പനികള്‍ റിലയന്‍സ് ഓഹരിയുടമകളാണ്. ഇപ്പോള്‍ ഗൂഗിളും ഈ നിരയിലേക്ക് കടന്നുവരും. നേരത്തെ, ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
എന്തായാലും 43 -മത് വാര്‍ഷിക സമ്മേളനം മുന്‍നിര്‍ത്തി റിലയന്‍സ് ഓഹരികള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ബുധനാഴ്ച്ച ഓഹരി വിലയില്‍ 1.76 ശതമാനം വര്‍ധനവോടെയാണ് കമ്പനി വ്യാപാരം തുടങ്ങിയത്. ഇപ്പോള്‍ 1920 രൂപയിലാണ് വ്യാപാരം തുടരുന്നു. കഴിഞ്ഞ 52 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് റിലയന്‍സ് ഓഹരികളുടെ ഇന്നത്തെ പ്രകടനം. മാര്‍ച്ചില്‍ 867 രൂപയായിരുന്നു കമ്പനിയുടെ ഓഹരികള്‍ ഇതിനോടകം 125 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു.
നിലവില്‍ 11 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള രാജ്യത്തെ ഏക കമ്പനിയാണ് റിലയന്‍സ്. മാര്‍ച്ച് മുതല്‍ ഓഹരി വില ഇരട്ടിച്ചതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്. ജിയോ പ്ലാറ്റ്ഫോം ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം കമ്പനിയുടെ കുതിപ്പില്‍ നിര്‍ണായകമായി. ഇതുവരെ 1.15 ലക്ഷം കോടി രൂപ ജിയോ പ്ലാറ്റ്ഫോമുകളുടെ ഓഹരി വില്‍പ്പനയില്‍ നിന്നു മാത്രം റിലയന്‍സ് സമാഹരിച്ചു.
ടിപിജി ക്യാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ അതോറിറ്റി, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്മെന്റ്, ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെ കെ ആര്, എന്നിവയാണ് ഇതിനോടകം ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍. ഫെയ്സ്ബുക്കാണ് ജിയോയില്‍ ആദ്യം നിക്ഷേപം നടത്തിയത്. 43,574 കോടി രൂപയ്ക്ക്് 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. ഈ നിക്ഷേപകര്‍ക്കെല്ലാം കൂടി ഇപ്പോള്‍ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോമുകളില്‍ 24.71 ശതമാനം പങ്കാളിത്തമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
