റിസർവ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിതിന് പിന്നാലെ 2020-2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി ധനകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 70 ബേസിസ് പോയിൻറുകൾ മുതൽ 140 ബേസിസ് പോയിൻറുകൾ വരെയാണ് മിക്ക നിക്ഷേപത്തിന്റെയും പലിശ നിരക്ക് കുറച്ചിരിക്കുന്നത്. സർക്കാർ വിജ്ഞാപന പ്രകാരം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാൻ വികാസ് പത്ര (കെവിപി), ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി, പ്രതിമാസ വരുമാന പദ്ധതി എന്നിവയുടെ പലിശ നിരക്കാണ് കുറച്ചിരിക്കുന്നത്. ഓരോ നിക്ഷേപത്തിന്റെയും പുതുക്കിയ പലിശ നിരക്ക് എത്രയെന്ന് പരിശോധിക്കാം.
പലിശ കുറച്ചത് ഇങ്ങനെ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്ക് 0.8 ശതമാനം കുറച്ചുകൊണ്ട് ഇത് 7.1 ശതമാനമാക്കി. സീനിയർ സിറ്റിസൺസ് സ്കീമിന് മുമ്പത്തെ 8.6 ശതമാനത്തിന് പകരം 7.4 ശതമാനം പലിശയായി കുറച്ചു. പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 6.6 ശതമാനമാക്കി. ഒരു ശതമാനം പലിശയാണ് കുറച്ചത്. എൻഎസ്സിയുടെ പലിശ 1.1 ശതമാനം കുറച്ച് 6.8 ശതമാനമാക്കി.
പോസ്റ്റ് ഓഫീസ് നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് പലിശ നിരക്ക് 1.4 ശതമാനം വെട്ടിക്കുറച്ചു. 2019 ജൂലൈ മുതൽ മാറ്റമില്ലാതെ തുടർന്നിരുന്ന പലിശ നിരക്കാണ് ഒറ്റയടിയ്ക്ക് കുറച്ചത്. ഇവ മാത്രമല്ല, ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ് സ്കീമുകളിലും പലിശനിരക്ക് കുറച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില നടപടികൾക്കൊപ്പം കഴിഞ്ഞ ആഴ്ച ആർബിഐ റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചിരിക്കുന്ന നിക്ഷേപ പദ്ധതികളുടെ പട്ടിക പരിശോധിക്കാം.
പലിശ കുറച്ച നിക്ഷേപ പദ്ധതികൾ
- സുകന്യ സമൃദ്ധി യോജനയ്ക്ക് മുമ്പ് 8.4 ശതമാനം പലിശ ലഭിച്ചിരുന്നു, ഇപ്പോൾ 7.6 ശതമാനം ആയി കുറച്ചു.
- കിസാൻ വികാസ് പത്രയ്ക്ക് 7.6 ശതമാനത്തിന് പകരം 6.9 ശതമാനം പലിശ ലഭിക്കും.
- 1, 2, 3 വർഷം കാലാവധിയുള്ള ബാങ്ക് എഫ്ഡിക്ക് നേരത്തെ 6.9 ശതമാനം പലിശ ലഭിച്ചിരുന്നു, ഇപ്പോൾ ഇത് 5.5 ശതമാനമാക്കി.
- 5 വർഷത്തെ എഫ്ഡിക്ക് പലിശ 7.2 ശതമാനമായിരുന്നു, ഇപ്പോൾ ഇത് 5.8 ശതമാനമായി കുറച്ചു.
- നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 6.8 ശതമാനമാക്കി കുറച്ചു
- പിപിഎഫിന്റെ പലിശ 7.9 ശതമാനമാനത്തിൽ നിന്ന് 7.1 ശതമാനമാക്കി കുറച്ചു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
