ഏറെ വിവാധങ്ങൾക്കൊടുവിലാണ് ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ സ്ഥാനത്ത് നിന്ന് മാധബി പുരി ബുച്ച് (Madhabu Puri Buch) വിരമിക്കാൻ ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ (Adani Group) 'കടലാസ് കമ്പനികളിൽ' മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന ആരോപണം ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്കൊടുവിലുള്ള മാധബിയുടെ വിരമിക്കലും ചർച്ചയാവുകയാണ്.
മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്നത് കൊണ്ടാണ് മാധബി പുരി വിരമിക്കുന്നത്. ഈ വാർത്തയ്‌ക്കൊപ്പം ശ്രദ്ധ നേടുകയാണ് സെബിയുടെ പുതിയ ചെയർപഴ്സനെ കണ്ടെത്താൻ ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ച സംഭവവും.
സാമ്പത്തികകാര്യ വകുപ്പ് പുറത്തിറങ്ങിയ നോട്ടിഫിക്കേഷനിലാണ് പുതിയ ചെയർപഴ്സനെ കണ്ടെത്താൻ അപേക്ഷകൾ ക്ഷണിച്ചതായി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് വകുപ്പ് പുറത്തിറക്കിയ പരസ്യത്തിലുണ്ട്. എന്നാൽ പുതിയ മേധാവിക്ക് പ്രഖ്യാപിച്ച ശമ്പളമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ (ഏതാണോ ആദ്യം) ആയിരിക്കും ഈ സ്ഥാനത്തിരിക്കുന്നയാളുടെ പ്രവർത്തനകാലാവധി. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കാർ, വീട് എന്നിവ ഇതിലുൾപ്പെടുന്നില്ലഎന്നും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുന്നു. സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പുതിയ പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
മാധബി പുരി ബുച്ചിന്റെ പടിയിറക്കത്തെ ചുറ്റിപ്പറ്റി നിരവധി കോളിളക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സേവിയുടെ (SEBI) ആദ്യ വനിതാ ചെയർപേഴ്സൺ എന്ന നിലയിൽ, അവർ സാമ്പത്തിക നിയന്ത്രണ മേഖലയിലും നയം നടപ്പാക്കലിലും നിരവധി പുതുമകള്‍ കൊണ്ടുവന്നിരുന്നു.

പ്രധാന വിവാദങ്ങൾ
1. അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണം
മാർക്കറ്റ് അനധികൃത ഇടപാടുകൾ സംബന്ധിച്ച് അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ സെബിയുടെ നയം കൃത്യമായിരുന്നില്ലെന്നാണ് ചില നിരീക്ഷകർക്ക് പറയാനുള്ളത്.
2. നയങ്ങൾ നടപ്പാക്കുന്നതിലെ വാശി
ബുച്ചിന്റെ നേതൃത്വത്തിൽ ചില കർശന നിയമങ്ങൾ നടപ്പാക്കപ്പെട്ടെങ്കിലും ഇതിന് വിപണി പങ്കാളികളുടെ കടുത്ത എതിർപ്പും സമ്മർദ്ദവും നേരിടേണ്ടി വന്നു.
3. സുതാര്യത കുറവ്
ചില നിർണായകമായ ഉത്തരവുകളിൽ പരസ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് ചില സാമ്പത്തിക വിദഗ്ധർ ആരോപിക്കുന്നു.
4. സാധാരണ നിക്ഷേപകരുടെ ആശങ്ക
ബുച്ചിന്റെ നയങ്ങൾ ചിലപ്പോൾ സാധാരണ നിക്ഷേപകരെ ബാധിക്കുന്ന രീതിയിലാണെന്ന് ആരോപിച്ചു.
സെബിയുടെ ആദ്യ വനിതാ മേധാവി
മാധബി പുരി ബുച്ച് 2022 ഫെബ്രുവരി 28ന് ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (SEBI) ചെയർപേഴ്സൺ ആയി ചുമതലയേറ്റു. 34 വർഷം നീണ്ട സേവി ചരിത്രത്തിൽ ഈ സ്ഥാനത്തേയ്ക്കെത്തുന്ന ആദ്യ വനിതയായ ഇവർ, മാർക്കറ്റ് നിയന്ത്രണങ്ങളെയും നയ നിർമാണങ്ങളെയും അടിമുടി മാറ്റി മറിച്ചു.
പ്രധാന സംഭാവനകൾ:
1. വിപണി സുതാര്യത:
മാർക്കറ്റിലെ കടുംപിടുത്ത ഇടപാടുകൾ തടയാൻ കർശന നടപടികൾ എടുത്തു.
2. ടെക്ക്നോളജിയുടെ പ്രയോജനം:
ഡിജിറ്റൽ ഉപകരണങ്ങൾ വിപണിയിലേക്ക് കൊണ്ടുവന്ന് നിക്ഷേപകരുടെ സൗകര്യം കൂട്ടി.
3. വിവാദ നടപടികൾ:
മികച്ച നേട്ടങ്ങൾക്കും ചില വിവാദപരമായ തീരുമാനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇതിൽ പ്രധാനമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications