സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി സർക്കാരിൻ്റെ പുതിയ നീക്കം ഏറെ ശ്രദ്ധയാകർഷിക്കുന്നു. ചാറ്റിംഗിന് വേണ്ടി മാത്രമല്ല, നിയമോപദേശം തേടാനും വാട്സ്ആപ്പ് ഉപയോഗിക്കാമെന്നാണ് സർക്കാർ ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. അതെ, സാധാരണക്കാർക്ക് സൗജന്യ നിയമോപദേശം ഉറപ്പാക്കുന്നതിനായി 'ന്യായ സേതു' എന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം.
സിവിൽ, ക്രിമിനൽ, കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പൗരന്മാർക്ക് സൗജന്യ നിയമോപദേശം ഉറപ്പാക്കുന്ന ഈ സംവിധാനം ഡിജിറ്റൽ രംഗത്തെ സുപ്രധാന ചുവടുവെപ്പാണ്. 'X' പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഈ പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കായി പങ്കുവെച്ചത്. നിയമസഹായം വേഗത്തിലും ലളിതമായും എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനുള്ള ഒരു ഏകീകൃത ഇന്റർഫേസ് ആയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാട്സ്ആപ്പ് ഇനി വെറും ആപ്പ് അല്ല, കേന്ദ്ര സർക്കാരിൻ്റെ നിയമപരമായ സേവനങ്ങളെല്ലാം കൂടുതൽ ലളിതമായി മനസിലാക്കാൻ സാധിക്കുന്ന മികച്ച പ്ലാറ്റ്ഫോമായി കണക്കാക്കാം. ഈ പുതിയ നീക്കം ഡിജിറ്റൽ രംഗത്തും ഒരു പുതിയ നേട്ടമായി കണക്കാക്കാം. സാധാരണക്കാർക്ക് ചിലവുകളില്ലാതെ ഉടനടി പരിഹാരങ്ങളും ഉറപ്പാക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.
വാട്സ്ആപ്പിലൂടെ ന്യായ സേതു ഉപയോഗിക്കുന്നത് എങ്ങനെ?
ന്യായ സേതു എന്ന ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. അതിനായി ആദ്യം നിങ്ങളുടെ ഫോണിൽ 7217711814 എന്ന നമ്പർ സേവ് ചെയ്യണം. അതിനു ശേഷം വാട്സ്ആപ്പിലൂടെ സന്ദേശം അയക്കണം. അതിനായി, മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ ഈ എഐ ചാറ്റ്ബോട്ടുമായി സന്ദേശം അയക്കാൻ സാധിക്കും.

കുടുംബ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക തർക്കങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രൊഫഷണൽ നിയമോപദേശം തേടാൻ ഈ ചാറ്റ്ബോട്ടിലൂടെ സാധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
സേവനങ്ങളിൽ വീഴ്ചയുണ്ട്
ഈ ചാറ്റ് ബോട്ട് സേവനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇതിന് ചില സാങ്കേതിക വെല്ലുവിളികൾ നേരിട്ടുവെന്ന് ഉപയോക്താക്കൾ പറഞ്ഞിട്ടുണ്ട്. അതായത് പലപ്പോഴും ചാറ്റ്ബോട്ട് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും 'ബിൽഡ് എറർ' എന്ന കാണിക്കുന്നുവെന്നും പറഞ്ഞ് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ അരട്ടൈ 2025ൽ ഒഴിവാക്കുകയും, പകരം വാട്സ്ആപ്പിലൂടെ ന്യായ സേതുവിൻ്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും കടുത്ത വിമർശനങ്ങൾക്ക് കാരണമായി.
വാട്ട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റ്
നിയമസഹായ സംവിധാനത്തിന് പുറമെ, വാട്സ്ആപ്പ് പുതിയ ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്. ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും. എന്നാൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റ്, വെർഷൻ 2.26.1.18 പ്രകാരം ഇനി മുതൽ 'ടെക്സ്റ്റ് സ്റ്റിക്കറുകൾ' നിർമ്മിക്കാൻ സാധിക്കും. മൂന്നാം കക്ഷി ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സ്ആപ്പിൽ നേരിട്ട് സ്റ്റിക്കറുകൾ നിർമ്മിക്കാൻ സാധിക്കുന്നത് ഈ പുതിയ അപ്ഡേറ്റിലൂടെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications