നീം ജി വൻ ഹിറ്റ്; ഇ-സ്കൂട്ടും ഇ-ഗുഡ്സ് ഓട്ടോയും വിപണിയിലറക്കാൻ സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; ഇലക്ട്രിക് ഓട്ടോ നീം ജീയ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇ- സ്‌കൂട്ടര്‍, ഇ- ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയാണ് ഒരുങ്ങുന്നത്.

 
നീം ജി വൻ ഹിറ്റ്; ഇ-സ്കൂട്ടും ഇ-ഗുഡ്സ് ഓട്ടോയും വിപണിയിലറക്കാൻ സർക്കാർ

നിലവിലെ 100 സിസി സ്‌കൂട്ടറിന് തുല്യമായ ഇ- സ്‌കൂട്ടറിന് 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത് . 600കിലോ വരെ ഭാരം വഹിക്കാവുന്ന ഇ- ഗുഡ്‌സ് ഓട്ടോയുടെ വില മൂന്ന് ലക്ഷത്തില്‍ താഴെയാകും. മൂന്ന് സീറ്റുള്ള ഇ-ഓട്ടോയ്ക്ക് 2.85 ലക്ഷം രൂപായാണ് വിലയെങ്കില്‍ ഇ -റിക്ഷയ്ക്ക് 2ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 80-90 കിലോമീറ്റര്‍ സഞ്ചരിക്കാവും വിധമാണ് ബാറ്ററി കപ്പാസിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ പുതു ചരിത്രമെഴുതുകയാണ് കെ.എ.എല്‍.

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി കഴിഞ്ഞ വർഷം നവംബറിലാണ് നിരത്തുകളിലെത്തിയത്.ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത.നിലനിൽ ഈ ഓട്ടോകൾ നേപ്പാളിലേക്ക് കയറ്റിയയക്കാൻ ഒരുങ്ങുകയാണ് സർക്കാർ.33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറാവുകയാണ്.

കാശ് നിങ്ങൾ ഏത് ബാങ്കിലിടും​​​? പലിശ നോക്കി ബാങ്ക് തിരഞ്ഞെടുക്കാം

സ്വർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, പലിശ ഇങ്ങോട്ടു വാങ്ങി സ്വർണം സൂക്ഷിക്കാൻ പറ്റിയ പദ്ധതി

കോളേജിൽ നിന്ന് ​​പഠനം ഉപേക്ഷിച്ചവരും സ്കൂളിൽ പോലും പോകാത്തവരും ഇന്ന് കോടീശ്വരന്മാർ, ആരെല്ലാം?

ദീപാവലി ബോണസ് ലഭിച്ചോ? ഈ പണം ഉപയോഗിക്കുന്നതിനുള്ള അഞ്ച് മികച്ച വഴികൾ ഇതാ

Read more about: market kerala
English summary

Government to launch e-Scoot and e-Goods Auto

Government to launch e-Scoot and e-Goods Auto
Story first published: Sunday, October 25, 2020, 19:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X