വാങ്ങാൻ താത്പര്യമുള്ളവരെ ആകർഷിക്കുന്നതിനായി എയർ ഇന്ത്യയുടെ 22,000 കോടി രൂപയുടെ വെണ്ടർ കുടിശ്ശിക വീട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങൾ, എണ്ണ കമ്പനികൾ തുടങ്ങിയവയ്ക്ക് എയർ ഇന്ത്യ തിരികെ നൽകാനുള്ള കടമാണിത്. സ്വകാര്യവൽക്കരണത്തിലെ ഒരു പ്രധാന തടസ്സമാണ് ഇതോടെ നീങ്ങുന്നത്. കാരിയറിന്റെ മൊത്തത്തിലുള്ള പ്രവർത്തന മൂലധന കടം ഏകദേശം 15,500 കോടി രൂപ വരും. ഇതിൽ കുറവ് വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇത് വാങ്ങുന്നവർക്ക് ലാഭകരമാകുകയും ചെയ്യും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എയർ ഇന്ത്യയുടെ വിഭജന പ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. അമിത് ഷായെ കൂടാതെ ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും പാനലിൽ അംഗങ്ങളാണ്.

എണ്ണക്കമ്പനികൾക്കും വിവിധ എയർപോർട്ട് ഓപ്പറേറ്റർമാർക്കുമുള്ള കുടിശ്ശിക കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. എയർ ഇന്ത്യയുടെ ഫ്ലോർ വില ഇതുവരെ തീരുമാനിച്ചിട്ടില്ല. .വസ്തുവകകളുടെ വിൽപ്പനയിൽ നിന്ന് ഏകദേശം 15,000 കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയുടെ വാർഷിക വരുമാനത്തേക്കാൾ കൂടുതൽ ഇതുവഴി എളുപ്പത്തിൽ നേടാനാകുമെന്നുമാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ദേശീയ കാരിയറിന്റെ വിൽപ്പനയ്ക്കുള്ള രേഖകൾ കൂടുതൽ വൈകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എയർ ഇന്ത്യയുടെ മൊത്തം കടം 60,000 കോടി രൂപയാണ്, ഇതിൽ 29,400 കോടി രൂപ കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്, 30,600 കോടി രൂപയാണ് അവശേഷിക്കുന്നത്. ഇതിനുപുറമെ എയർ ഇന്ത്യയ്ക്ക് മറ്റ് ബാധ്യതകളായി 22,000 കോടി രൂപ കൂടിയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
