വെന്റിലേറ്ററുകൾ, ഫെയ്സ് മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, ടെസ്റ്റ് കിറ്റുകൾ, പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ) എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും ആരോഗ്യ സെസും സർക്കാർ ഒഴിവാക്കി. കൊവിഡ് 19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിനുള്ള സുപ്രധാന നീക്കങ്ങളുടെ ഭാഗമാണിത്. രാജ്യം വെന്റിലേറ്ററുകൾ, പിപിഇ മാസ്കുകൾ എന്നിവയുടെ കുറവ് നേരിടുന്ന സമയത്താണ് ഈ തീരുമാനം.
കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ വെന്റിലേറ്ററുകളുടെയും മറ്റ് വസ്തുക്കളുടെയും അടിയന്തര ആവശ്യകത കണക്കിലെടുത്താണ് ഈ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഈടാക്കിയിരിന്നു അടിസ്ഥാന കസ്റ്റംസ് തീരുവ, ആരോഗ്യ സെസ് എന്നിവയിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അവശ്യ സാധനങ്ങൾക്കും ഈ ഇളവുകൾ ബാധകമാകും. ഈ അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് ഈ വർഷം സെപ്റ്റംബർ 30 വരെ ലഭ്യമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

നിലവിൽ മെഡിക്കൽ ഉപകരണങ്ങളിലെ തീരുവ 0 മുതൽ 7.5 ശതമാനം വരെയാണ്. കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാനുള്ള നീക്കം നടപ്പിലാക്കുന്നതോടെ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ മൊത്തത്തിലുള്ള നിർമ്മാണ ചെലവ് കുറയ്ക്കും. കൊവിഡ്-19 പാൻഡെമിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യം വർദ്ധിക്കും. ഈ ഘട്ടത്തിൽ സർക്കാരിന്റെ ഈ തീരുമാനം കൂടുതൽ നിർണായകമാണ്.
കൊറോണ വൈറസ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്റര്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമം തുടങ്ങി. ലോക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വാഹനക്കമ്പനികളുടെ ഫാക്ടറികള്‍ ഇതിനായി ഉപയോഗിക്കുന്നതാണ് പരിഗണിക്കുന്നത്. ഇതേക്കുറിച്ച് ആലോചിക്കണമെന്ന് സര്‍ക്കാര്‍ വാഹനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹ്യൂണ്ടായ് എന്നീ കമ്പനികളുമായി ഇക്കാര്യത്തില്‍ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആശയവിനിമയം നടത്തിയിട്ടുണ്ട്. വാഹനക്കമ്പനികളുടെ സൗകര്യങ്ങളും മാനവവിഭവശേഷിയും വൈദ്യോപകരണ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് നിര്‍ദേശം. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികള്‍ പദ്ധതിയുമായി മുന്നോട്ടുപോയിട്ടുണ്ട്.
മാർച്ച് 31 ന് മുമ്പ് നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ, അവസാന തീയതി മറക്കരുതേ..
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications