ദില്ലി: മോട്ടോർ വാഹന രേഖകളുടെ സാധുത വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഡ്രൈവിംഗ് ലൈസൻസിന് പുറമേ ആർസി, പെർമിറ്റുകൾ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ സാധുതയാണ് സർക്കാർ 2021 ജൂൺ 30 വരെ സർക്കാർ നീട്ടിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നീക്കം.
ഫിറ്റ്നെസ്, പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ, മറ്റ് രേഖകൾ എന്നിവയുടെ സാധുത ലോക്ക്ഡൌൺ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. 2020 ഫെബ്രുവരി ന് ശേഷമോ 2021 മാർച്ച് 31ന് ശേഷമോ കാലാവധി അവസാനിക്കാനിരുന്ന രേഖകളുടെ കാലാവധിയാണ് നീട്ടിയിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നും സർക്കുലറിൽ പറയുന്നു. ഇത്തരം രേഖകൾക്ക് 2021 ജൂൺ 30 വരെ സാധുതയുള്ള പരിഗണിക്കാൻ എൻഫോഴ്സ്മെന്റ് അധികൃതർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിർദേശം പാലിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം മുമ്പ് 2020 മാർച്ച് 30, 2020 ജൂൺ 9, 2020 ഓഗസ്റ്റ് 24, 2020 ഡിസംബർ 27 തീയതികളിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാലാവധി നീട്ടി നൽകിയിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
