രാഷ്ട്രീയ ദീക്ഷിത് ബെറോസ്ഗർ യോജന എന്ന പേരിൽ സർക്കാർ പ്രത്യേക പദ്ധതി ആരംഭിച്ചതായും ഇതുവഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്ക് 50000 രൂപ ലഭിക്കുമെന്നും സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചരണം. ഇന്ത്യയിലെ മുതിർന്ന പൗരന്മാർ, വിധവകൾ, കൃഷിക്കാർ, കൂലിപ്പണിക്കാർ, തൊഴിലില്ലാത്തവർ, എന്നിവരുൾപ്പെടെയുള്ള റേഷൻ കാർഡ് ഉടമകൾക്ക് വേണ്ടിയുള്ളതാണ് പദ്ധതി എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
എന്നാൽ ഇതിന് വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. ഇത്തരമൊരു പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടല്ലെന്നാണ് അറിയിച്ചത് പിടിഐ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കേന്ദ്ര സർക്കാർ 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് rsby.org എന്ന വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ആദ്യം അപേക്ഷിക്കുന്ന 40,000 പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുമെന്നുമാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം പദ്ധതികളൊന്നും തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ദയവായി അത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യുകയോ ചെയ്യരുത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊറോണ സഹയത യോജന എന്ന പേരിൽ ആളുകൾക്ക് സർക്കാർ 1,000 രൂപ നൽകുന്നുവെന്ന തരത്തിലും ചില വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കൊറോണ സഹായത പദ്ധതി പ്രകാരം ഇന്ത്യൻ സർക്കാർ ആർക്കും 1,000 രൂപ നൽകുന്നില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന് മറുപടിയായാണ് ട്വീറ്റ് ചെയ്തത്. സർക്കാർ ഡബ്ല്യുസിഒഒ എന്ന പദ്ധതി പ്രകാരം ആളുകൾക്ക് 1,000 രൂപ വീതം നൽകുന്നുവെന്നാണ് വാട്ട്സ്ആപ്പിലും മറ്റും വൈറലായ വാർത്ത. ആളുകൾ ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് അവരുടെ വിവരങ്ങൾ നൽകണമെന്ന് വ്യാജ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തയും ലിങ്കും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് ട്വീറ്റ് വ്യക്തമാക്കി.
പ്രളയത്തിൽ നഷ്ട്ടപ്പെട്ട സർട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും എങ്ങനെ തിരികെ നേടാം?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
