രാജ്യത്തെ തൊഴിലാളികൾക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാർ. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ വർധിച്ചുവരുന്ന ജീവിത ചിലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പ്രസ്താവന പ്രകാരം, കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, മൈനിംഗ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പുതുക്കിയ കൂലി നിരക്കിൻ്റെ പ്രയോജനം ലഭിക്കും.
പുതിയ മിനിമം കൂലി നിരക്കുകൾ നൈപുണ്യ നിലവാരവും ഭൂമിശാസ്ത്രപരമായ പ്രദേശവും അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു. അൺസ്കിൽഡ്, സെമി സ്കിൽഡ്, സ്കിൽഡ്, ഹൈ സ്കിൽഡ് എന്നീ വിഭാഗങ്ങളുണ്ട്, അതേസമയം ഭൂമിശാസ്ത്രപരമായ പ്രദേശത്തെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പുതിയ കൂലി
പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ 'എ'യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ആയുധധാരികളായ വാച്ച് ആൻഡ് വാർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപ. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും

വർഷത്തിൽ രണ്ട് തവണ
കേന്ദ്ര സർക്കാർ എല്ലാ വർഷവും രണ്ട് തവണ വേരിയബിൾ ഡിയർനെസ് അലവൻസ് പരിഷ്കരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയിലെ ആറ് മാസത്തെ ശരാശരി വർദ്ധനയെ അടിസ്ഥാനമാക്കി എല്ലാ വർഷവും ഏപ്രിൽ 1 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ പരിഷ്ക്കരണം നടത്തുന്നു.
വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications