ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്താൻ സർക്കാർ നീക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് അടച്ചു പൂട്ടിലായും നിക്ഷേപകർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിധി നിലവിലുള്ള ഒരു ലക്ഷത്തിൽ നിന്ന് വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള അർബൻ കോപ്പറേറ്റീവ് ബാങ്കായ പിഎംസി ബാങ്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിർമ്മല സീതാരാമൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന പരിധി അനുസരിച്ച് 50,000 രൂപ വരെയാണ് പിൻവലിക്കാനാകുക. നിലവിലെ ബാങ്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീം പ്രകാരം ബാങ്ക് പ്രതിസന്ധിയിലായാൽ ഒരു ലക്ഷം രൂപ വരെ നിക്ഷേപം നിക്ഷേപകന് തിരികെ ലഭിക്കും.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവ‍ർക്ക് പണി കിട്ടുന്നത് ഇങ്ങനെ, അക്കൗണ്ട് വേ​ഗം ക്ലോസ് ചെയ്തോളൂഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവ‍ർക്ക് പണി കിട്ടുന്നത് ഇങ്ങനെ, അക്കൗണ്ട് വേ​ഗം ക്ലോസ് ചെയ്തോളൂ

ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്താൻ സർക്കാർ നീക്കം

ഈ സ്കീം സേവിംഗ്സ്, എഫ്ഡി, റിക്കറിംഗ് തുടങ്ങി എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങൾക്കും ബാധകമാണ്. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ബാങ്ക് നിക്ഷേപകരിൽ നിന്ന് ഏജൻസി നേരിട്ട് ഒരു പ്രീമിയവും ഈടാക്കുന്നില്ല, എന്നാൽ ഇൻഷുറൻസ് കവറിനായി ബാങ്കുകൾ ചെറിയൊരു തുക പ്രീമിയം അടയ്ക്കുന്നുണ്ട്.

ബാങ്ക് അടച്ചു പൂട്ടിയാൽ മാത്രമേ ഈ നിക്ഷേപ ഗ്യാരണ്ടി നിക്ഷേപകന് ലഭിക്കുകയുള്ളൂ. ബാങ്ക് പ്രതിസന്ധിയിലാൽ ഈ തുക ലഭിക്കില്ല. നിലവിലെ ഒരു ലക്ഷം പരിധിയിൽ മൂലധനവും പലിശയും ഉൾക്കൊള്ളുന്നു. ഒരു വ്യക്തി ഒരു ബാങ്കിന്റെ വിവിധ ശാഖകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അവർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ.

ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലെങ്കിൽ നിങ്ങൾ ഉടൻ ചെയ്യേണ്ടത് എന്ത്?ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലെങ്കിൽ നിങ്ങൾ ഉടൻ ചെയ്യേണ്ടത് എന്ത്?

English summary

ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്താൻ സർക്കാർ നീക്കം

The government plans to increase the insurance limit of bank deposits. Read in malayalam.
Story first published: Saturday, November 16, 2019, 8:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X