വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ നികുതി രഹിത ബഗേജ് ഇളവ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം, ആകാശമാര്ഗ്ഗമോ കടല്‍ മാര്‍ഗ്ഗമോ എത്തുന്നവരുടെ 75,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് നികുതി രഹിത ക്ലിയറന്‍സ് ലഭ്യമാകും.

യാത്രക്കാരുടെ പക്കലുള്ള ലഗേജിന് മാത്രമാണ് നിയമം ബാധകം -ബാഗുകള്‍, സ്യൂട്ട്കേസുകള്‍, അല്ലെങ്കില്‍ അവര്‍ക്കൊപ്പം വിമാനത്തിലോ കപ്പലിലോ ചെക്ക് ഇന്‍ ചെയ്യുന്ന ഇനങ്ങള്‍.
യാത്രക്കാരെ അനുഗമിക്കാത്ത കാര്‍ഗോ, പ്രത്യേക ബാഗേജ്, പുനര്വില്പ്പനക്കായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ആനുകൂല്യം ലഭ്യമാകില്ല.
പുതിയ നിയമം
- കസ്റ്റംസ് തീരുവ നല്‍കാതെ ഒരു യാത്രക്കാരന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന വ്യക്തിഗത സാധനങ്ങളുടെ പരമാവധി മൂല്യമാണ് ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ്.
- നേരത്തെ, ആ പരിധി 50,000 രൂപയായിരുന്നു. അതില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നെങ്കില്‍, അധിക തുകയ്ക്ക് നികുതി നല്‍കേണ്ടി വന്നു.
- 2026 ലെ ബാഗേജ് നിയമങ്ങള്‍ പ്രകാരം, പരിധി 75,000 രൂപയായി ഉയര്‍ത്തി. അതിനാല്‍ യാത്രക്കാര്‍ക്ക് 25000 രൂപ വരെ വിലയുള്ള അധികം വ്യക്തിഗത സാധനങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഡ്യൂട്ടി അടയ്ക്കാതെ 75,000 രൂപ വരെ.
വിദേശ വിനോദസഞ്ചാരികള്‍ക്കും ഉയര്‍ന്ന പരിധി
വിദേശ വിനോദസഞ്ചാരികള്‍ക്ക്, ഡ്യൂട്ടി ഫ്രീ പരിധി 25,000 രൂപയായി ഉയര്‍ത്തി. 2016 ലെ മുന്‍ ബാഗേജ് നിയമങ്ങള്‍ പ്രകാരം ഇത് 15,000 രൂപ മാത്രമായിരുന്നു. പരിഷ്കരണം യാത്ര സൗകര്യപ്രദമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ ബാഗേജ് അലവന്‍സുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അടുപ്പിക്കാനും തീരുമാനം വഴിയൊരുക്കും.
ആഭരണ പരിധികള്‍
ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്ന പൗരന്മാര്ക്കും വിനോദസഞ്ചാരികള്‍ക്കും ബാധകമായ ഡ്യൂട്ടി ഫ്രീ ആഭരണ പരിധികളും നിശ്ചയിച്ചു. സ്ത്രീ യാത്രക്കാരുടെ 40 ഗ്രാം വരെയുള്ള ആഭരണങ്ങള്‍ക്ക് ഡ്യൂട്ടി ഫ്രീ ക്ലിയറന്‍സ് ലഭ്യമാകും. മറ്റ് യാത്രക്കാര്‍ക്ക്, പരിധി 20 ഗ്രാമാണ്. വ്യക്തി ധരിക്കുന്നതും സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം അല്ലെങ്കില്‍ മറ്റ് വിലയേറിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതും സ്റ്റഡ് ചെയ്തതും അല്ലാത്തതുമായ, അലങ്കാര വസ്തുക്കളായ, ആഭരണങ്ങള്‍ക്കാണ് ഇളവ്.
പ്രാബല്യത്തിലുള്ള തീയതി
ബാഗേജ് നിയമങ്ങള്‍, 2026 ഫെബ്രുവരി 2 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് 2016 മുതല്‍ നിലവിലുള്ള ചട്ടക്കൂടിനെ മാറ്റിസ്ഥാപിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications