ദില്ലി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊറോണ വൈറസ് വാക്സിന് കൊവിഷീല്‍ഡിന്റെ വില കുറച്ചു. നിലവില്‍ ഒരു ഡോസിന് 210 രൂപയായിരുന്നു ഈടാക്കിയത്. ഇത് 157.50 രൂപയാക്കിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. രണ്ടാം ഘട്ട വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

രണ്ടാം ഘട്ടത്തില്‍ 27 കോടി പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് കുത്തിവയ്ക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്സിന് ഇതിനകം സബ്സിഡി നല്‍കുന്നതിനെ തുടര്‍ന്നാണിത്. അതേസമയം, കൊവിഷീല്‍ഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ഇതുവരെ അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ 150 രൂപയ്ക്ക് കൊവിഷീല്‍ഡ് വാക്സിന് നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. വാക്സിന്റെ കുറച്ച വിലയോടൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications