ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിച്ചു: പുകയില ഉൽപ്പന്നങ്ങൾക്ക് 'പുതിയ സെസ്', നികുതി ഭാരം അവസാനിക്കില്ല

ഇന്ന് പാർലമെൻ്റിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നു. ലോക്‌സഭയിൽ രണ്ട് സുപ്രധാന ബില്ലുകളാണ് ഇന്ന് അവതരിപ്പിച്ചത്. അതായത് പുകയിലയ്ക്കും പുകയില ഉൽപന്നങ്ങൾക്കും എക്സൈസ് തീരുവ ചുമത്തുന്നതിനും, പാൻ മസാല നിർമ്മാണത്തിന് പുതിയ സെസ് ചുമത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടായിരിക്കും ഈ ബില്ലുകൾ അവതരിപ്പിക്കുക. ഇന്ന് മുതൽ ഡിസംബർ 19 വരെ പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടരും. ഈ 19 ദിവസങ്ങളിലായി 15 സിറ്റിങ്ങുകൾ പാർലമെന്റിൽ ഉണ്ടാകും.

സെൻട്രൽ എക്സൈസ് ഭേദഗതി ബിൽ 2025, ദി ഹെൽത്ത് സെക്യൂരിറ്റി സെ നാഷണൽ സെക്യൂരിറ്റി സെസ് ബിൽ 2025 എന്നിവയാണ് ഈ പുതിയ ബില്ലുകൾ. ഈ രണ്ടിലും പ്രധാനപ്പെട്ടത് സെൻട്രൽ എക്സൈസ് ഭേദഗതി ബിൽ, 2025 ആണ്. സിഗരറ്റ്, ചവയ്ക്കുന്ന പുകയില, സിഗാർ, ഹുക്ക തുടങ്ങിയ എല്ലാ പുകയില ഉൽപ്പന്നങ്ങൾക്കും നിലവിൽ ചുമത്തുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കുന്നതിന് പകരമായി പുതിയ കേന്ദ്ര എക്സൈസ് തീരുവ ഏർപ്പെടുത്താൻ ഈ ബിൽ സർക്കാരിന് അധികാരം നൽകും.

നഷ്ടപരിഹാര സെസ് ഒഴിവാക്കിയാലും ഈ ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള നികുതി ഭാരം നിലവിലുള്ള ഉയർന്ന നിലവാരത്തിൽ തുടരുമെന്നാണ് പുതിയ നിയമപ്രകാരം വ്യക്തമാവുന്നത്.

നികുതി സംരക്ഷണവും വരുമാന ഉറപ്പും

ജിഎസ്ടി നഷ്ടപരിഹാര സെസ് കാലാവധി അവസാനിക്കുമ്പോൾ, "നികുതി പരിരക്ഷിക്കുന്നതിനായി പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും കേന്ദ്ര എക്സൈസ് തീരുവ നിരക്ക് വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് സാമ്പത്തിക ഇടം നൽകുക" എന്നതാണ് ഈ ഭേദഗതി ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. നിലവിൽ പുകയില ഉൽപ്പന്നങ്ങൾക്ക് 28% ജിഎസ്ടിക്ക് പുറമെ, 290% വരെ നഷ്ടപരിഹാര സെസും ഈടാക്കുന്നുണ്ട്. പുതിയ കേന്ദ്ര എക്സൈസ് തീരുവ ചുമത്തുന്നതിലൂടെ, താൽക്കാലിക നഷ്ടപരിഹാര സെസ് ഇല്ലാതാകുന്ന സാഹചര്യത്തിലും സർക്കാരിന് സ്ഥിരമായ വരുമാനം ഉറപ്പാക്കാനും ഈ ഉൽപ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാനും സാധിക്കും.

ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിച്ചു: പുകയില ഉൽപ്പന്നങ്ങൾക്ക് 'പുതിയ സെസ്'

'ദി ഹെൽത്ത് സെക്യൂരിറ്റി സെ നാഷണൽ സെക്യൂരിറ്റി സെസ് ബിൽ 2025' (HSNSC) 

സെൻട്രൽ എക്സൈസ് ഭേദഗതി ബില്ലിന് പുറമെ, ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ് ബിൽ 2025 ഉം ധനമന്ത്രി അവതരിപ്പിക്കും. പാൻ മസാല, മറ്റ് നിശ്ചിത ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിന് പുതിയ സെസ് ചുമത്താൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. "പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷയ്ക്കും വേണ്ടി ലക്ഷ്യമിട്ടുള്ള ഉപയോഗം സാധ്യമാക്കുക" എന്ന ലക്ഷ്യത്തോടെ ഈ സെസ് ചുമത്തുന്നു. നിലവിലുള്ള മറ്റ് തീരുവകൾക്കോ നികുതികൾക്കോ പുറമെയായിരിക്കും ഈ സെസ് എന്നതും ശ്രദ്ധേയമാണ്.

ജിഎസ്ടി കൗൺസിലിന്റെ തീരുമാനം

ജിഎസ്ടി കൗൺസിൽ സെപ്റ്റംബറിൽ കൈക്കൊണ്ട ഒരു സുപ്രധാന തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ഈ പുതിയ നീക്കം. പുകയില ഒഴികെയുള്ള മിക്ക ഉൽപ്പന്നങ്ങളുടെയും നഷ്ടപരിഹാര സെസ് ഒഴിവാക്കി ജിഎസ്ടിയുടെ ലളിതമായ ഘടനയിലേക്ക് മാറാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. അതേസമയം 'പാപകരമായ' പുകയില ഉൽപ്പന്നങ്ങൾക്കുള്ള ജിഎസ്ടി സ്ലാബ് 40 ശതമാനമായി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്. ഈ ഉൽപ്പന്നങ്ങൾ നിലവിലുള്ള 28% സ്ലാബിൽ നിന്നാണ് 40% എന്ന ഉയർന്ന സ്ലാബിലേക്ക് മാറുന്നത്.

നഷ്ടപരിഹാര സെസ്: ചരിത്രവും അവസാനവും

2017 ജൂലൈ 1-ന് ജിഎസ്ടി നിലവിൽ വന്നപ്പോൾ, സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനായി അഞ്ച് വർഷത്തേക്ക് അതായത് 2022 ജൂൺ 30 വരെ നഷ്ടപരിഹാര സെസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, കോവിഡ് കാലയളവിൽ കേന്ദ്രം എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായി ഈ സെസ് ചുമത്തുന്നത് 2026 മാർച്ച് 31 വരെ നീട്ടി. ഡിസംബറോടെ ഈ വായ്പ തിരിച്ചടവ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതുവരെ പുകയിലയ്ക്കും പാൻ മസാലയ്ക്കും നഷ്ടപരിഹാര സെസ് തുടരാൻ 2025 സെപ്റ്റംബർ 3-ന് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു.

ഈ രണ്ട് ബില്ലുകളും പാർലമെന്റിൽ പാസാക്കിക്കഴിഞ്ഞാൽ, ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ കാലാവധി അവസാനിച്ചതിനുശേഷവും പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല തുടങ്ങിയ 'പാപകരമായ വസ്തുക്കൾക്ക്' നിലവിലുള്ള ഉയർന്ന നികുതി ഭാരം നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കും.

അതായത് ജിഎസ്ടി നിരക്ക് പരിഷ്കരിച്ചപ്പോൾ 5 ശതമാനവും 18 ശതമാനവും മാത്രമുള്ള രണ്ട് സ്ലാബുകൾ മാത്രമാക്കി മാറ്റി. എന്നാൽ ആഡംബര വസ്തുക്കൾ, എയറേറ്റഡ് പാനീയങ്ങൾ, മറ്റ് ഡീമെറിറ്റ് വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം നിരക്ക് തന്നെ തുടരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X