ഇൻഷൂറൻസ് പോളിസികൾ കൂടുതൽ സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെൻറ് അതോറിറ്റി (ഐആർഡിഎ). പോസ്റ്റ്‌മാൻമാർക്കും ഗ്രാമീണ്‍ ഡാക് സേവകർക്കും ഇനിമുതൽ ഇൻഷൂറൻസ് പോളിസികൾ വിൽക്കാം. ഐആർഡിഎ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞാൽ ഉടൻ തന്നെ ഇതിനായുള്ള ആളുകളെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ് ബാങ്ക് (ഐപിപിബി) നിർദ്ദേശിക്കുന്നതാണ്. സെയിൽ പേഴ്‌സൺ (പിഒഎസ്) ആയി പ്രവർത്തിക്കാൻ പോസ്‌റ്റ്‌മാന്മാരെയും ഗ്രാമീണ്‍ ഡാക് സേവകരെയും നിയമിക്കുന്നതിന് ഐആർഡിഎയിൽ നിന്ന് അനുമതി ലഭിച്ചിരിക്കണം.
അതോറിറ്റി അനുമതി നൽകി കഴിഞ്ഞാൽ, പിഒഎസ് ആയി നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളെ നിയമിക്കുന്നതും ഒഴിവാക്കുന്നതും ഐപിപിബിയുടെ ഉത്തരവാദിത്വമായിരിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്ന പോസ്റ്റ്‌മാൻമാരും ഗ്രാമീൺ ഡാക് സേവകരും ബാങ്കുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഇല്ലാത്ത ഗ്രാമീണ മേഖലകളിൽ ആയിരിക്കണം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രോസ്‌പെക്‌റ്റുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ പൂരിപ്പിച്ചുകൊടുത്താൽ മതി.

ഈ വിവരങ്ങൾ കണക്കാക്കി ഇഷൂറൻസ് പോളിസികൾ ഓട്ടോമാറ്റിക്കായി ജനറേറ്റുചെയ്യുന്നതാണ്. അതിനാൽ തന്നെ കൂടുതൽ പരിശീലവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഇതിന് ആവശ്യമില്ല. എന്നാൽ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിർബന്ധമാണ്. ഇൻഷുറൻസ് ബിസിനസ്സിന്റെ വളർച്ച സുഗമമാക്കുന്നതിനും കൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിനുമായി, ഇങ്ങനെ നിയമിക്കുന്ന ഇൻഷൂറൻസ് ഏജന്റുമാർക്ക് ഐആർഡിഎ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. വാഹന ഇൻഷൂറൻസ്, ട്രാവൽ ഇൻഷൂറൻസ്, ആക്‌സിഡറ്റ് ഇൻഷൂറൻസ് തുടങ്ങിയവയായിരിക്കും ഐആർഡിഎ കൂടുതലായും ലക്ഷ്യമിടുന്നത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
