ദില്ലി: വരുമാന കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പാണ് വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പി ഡി ആര് ഡി) ഗ്രാന്റിന്റെ പ്രതിമാസ ഗഡുവായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചത് ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 39,484 കോടി രൂപ അർഹതയുള്ള സംസ്ഥാനങ്ങൾക്ക് പി ഡി ആര് ഡി ഗ്രാന്റായി നൽകി.
ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പി ഡി ആര് ഡി ഗ്രാന്റിന്റെ ആകെ തുകയും മന്ത്രാലയം പുറത്ത് വിട്ടു. നാലാം ഗഡുവായി 1657.58 കോടി രൂപ കൂടി അനുവദിച്ചതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപയാണ് ലഭിച്ചു. നാലാം ഘഡുവായി ഏറ്റവും കൂടുതല് തുക അനുവദിച്ചിരിക്കുന്നതും കേരളത്തിനാണ്. 1438.08 കോടി ആന്ധ്രാപ്രദേശിനും 1467.25 കോടി പഞ്ചിമം ബംഗാളിനും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി പിഡിആര്ഡി ഗ്രാന്റ് ഇനത്തിൽ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷൻ ശുപാർശ ചെയ്തത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications