ന്യൂഡൽഹി: ആപ്പിളിന്റെ ഓൺലൈൻ ഷോപ്പായ ആപ്പിൾ സ്റ്റോർ ഇന്ത്യ പുതിയ ക്യാഷ്ബാക്കും നോ-കോസ്റ്റ് ഇഎംഐ ഓഫറും പ്രഖ്യാപിച്ചു. ജനുവരി 21 മുതൽ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ 44,900 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകളിൽ 5,000 രൂപ ക്യാഷ്ബാക്കും ആപ്പിൾ ഉൽപ്പന്നങ്ങളിൽ ആറുമാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ ബാധകമാകുന്നതെന്ന് ആപ്പിളിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ ഓർഡറിന് പരമാവധി 5,000 രൂപ ക്യാഷ്ബാക്ക് ബാധകമാകുമെന്ന് ആപ്പിൾ പറയുന്നു. ആകെ 44,900 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കണം വാങ്ങുന്ന ഉത്പന്നത്തിന്റെ വില. ക്യാഷ്ബാക്കിനായി ഒന്നിലധികം ഓർഡറുകൾ സംയോജിപ്പിക്കാൻ കഴിയില്ല.

ക്യാഷ്ബാക്ക് ഒരു ഓർഡർ വിജയകരമായി അടച്ചുകഴിഞ്ഞാൽ, 7 ദിവസത്തിനുള്ളിൽ ഉപയോക്താവിന്റെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഓരോ കാർഡിനും ഒരു ഉത്പന്നം വാങ്ങുമ്പോൾ മാത്രമേ ക്യാഷ്ബാക്ക് ഓഫറിന് സാധുതയുള്ളൂ. 5,000 രൂപ ക്യാഷ്ബാക്ക് ഓഫർ പോലെ തന്നെ, നോ-കോസ്റ്റ് ഇഎംഐ ഓഫറും 2021 ജനുവരി 28 ന് അവസാനിക്കും.
ആറ് മാസത്തെ കാലാവധി വരെയുള്ള ഇഎംഐ ഇടപാടുകൾക്ക് മാത്രമാണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓഫർ നൽകുന്നത്. 2020 സെപ്റ്റംബറിലാണ് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications