2025 ലെ മൾട്ടിബാഗർ ഓഹരി; വാങ്ങാൻ മുന്നിൽ നിൽക്കുന്നത് പ്രമോട്ടർമാർ; ബോണസ് ഓഹരിക്കും അവസരം
കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിൽ എത്രത്തോളം പ്രമോട്ടർമാരുണ്ടെന്നത് കമ്പനിയുടെ ഗുണനിലവാരം കണക്കാക്കാൻ ഉപയോഗിക്കാം. ഓഹരിയിൽ പ്രമോട്ടർ വിഹിതം കൂടുന്തോറും കമ്പനിയിൽ ഉടമകൾക്കുള്ള വിശ്വാസം ഏറുന്നു എന്നാണ് വ്യാഖ്യാനം. ഓഹരി വിറ്റഴിക്കുകയാണെങ്കിൽ നേരെ തിരിച്ചും. കഴിഞ്ഞ ദിവസം പ്രമോട്ടർമാർ ഓഹരി പങ്കാളിത്തം വർധിപ്പിച്ചൊരു ഓഹരിയെ പരിചയപ്പെടാം.
ജിആർഎം ഓവർസീസ്
അഗ്രികൾച്ചർ സെക്ടറിൽ നിന്നുള്ള എഫ്എംസിജി കമ്പനിയാണ് ജിആർഎം ഓവർസീസ്. ബ്രാൻഡഡ്, അൺബ്രാൻഡഡ് ബസുമതി അരിയാണ് കമ്പനിയുടെ പ്രധാന ഉത്പ്പന്നം. അരിയുടെ മില്ലിംഗ്, പ്രോസസ്സിംഗ്, വിപണനം എന്നിവ കമ്പനി ചെയ്യുന്നു. ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ഓഹരി വാങ്ങി പ്രമോട്ടർ
പ്രമോട്ടർമാർ അധിക ഓഹരികൾ വാങ്ങിയെന്നാണ് ജിആർഎം ഓവർസീസ് വ്യാഴാഴ്ച എക്‌സ്‌ചേഞ്ചിൽ അറിയിച്ചത്. പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമായ അതുൽ ഗാർജ് ആണ് കമ്പനിയുടെ 0.08 ശതമാനം ഓഹരികൾ ഓപ്പൺമാർക്കറ്റ് ട്രാൻസാക്ഷനിലൂടെ സ്വന്തമാക്കിയത്. രണ്ട് രൂപ മുഖവിലയുള്ള 50,000 ഓഹരികളാണ് പ്രമോട്ടർ സ്വന്തമാക്കിത്.

ഓഹരി പങ്കാളിത്തം
നിലവിൽ ജിആർഎം ഓവർസീസ് കമ്പനിയിൽ 22 ശതമാനം ഓഹരി പങ്കാളിത്തമുള്ളയാളാണ് അതുൽ ഗാർജ്. മറ്റു പ്രമോട്ടർമാരായ ഹുകം ചന്ത് ഗർജ് 24.45 ശതമാനം ഓഹരികളും മംമ്ത ഗർജ് 21.68 ശതമാനം ഓഹരികളുമുണ്ട്. മൊത്തം 68.19 ശതമാനം ഓഹരികളാണ് പ്രമോട്ടർമാരുടെ കയ്യിലുള്ളത്. വിദേശ നിക്ഷേപകർക്ക് 3.4 ശതമാനം ഓഹരിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 1.8 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. റീട്ടെയിൽ നിക്ഷേപകരാണ് 25.6 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നത്.
പാദഫലം
സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്15 ശതമാനം വളർച്ചയുണ്ടായി. 362.43 കോടി രൂപയാണ് വരുമാനം. അറ്റാദായം 14.76 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61 ശതമാനമാണ് വർധന. മുൻ വർഷത്തിൽ 9.19 കോടി രൂപയായിരുന്നു അറ്റാദായം.
ഓഹരി പ്രകടനം
2022 ജനുവരി മുതൽ 2024 മാർച്ചു വരെ വിൽപ്പന സമ്മർദ്ദം നേരിട്ട ഓഹരിയിൽ ഈയിടെ നേട്ടമാണ്. വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം നേട്ടമാണ് ഓഹരി നൽകിയത്. സ്മോൾ കാപ് സെഗ്മെന്റിലെ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നായി ഇതുമാറി. നേട്ടമുണ്ടെങ്കിലും 52 ആഴ്ചയിലെ ഉയരമായ 935.40 രൂപയിൽ നിന്നും 52 ശതമാനം താഴെയാണ് നിലവിൽ ഓഹരി വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 449 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ബോണസ് ഓഹരി
ചൊവ്വാള്ച ചേർന്ന ജിആർഎം ഓവർസീസിന്റെ ബോർഡ് യോഗം, കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ ക്ലോസ് V-ൽ മാറ്റങ്ങൾ വരുത്തുന്നതിനും ബോർഡ് അംഗീകാരം നൽകി. കമ്പനി ബോണസ് ഓഹരിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


