കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ന്, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. നിരവധി മേഖലയിലാണ് വിലക്കുറവ്. ഇതോടെ വാഹന വിപണിയിലും പുത്തൻ മാറ്റങ്ങൾ വരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കാണ് വില കുറയുന്നത്. നേരത്തെ 28% എന്ന ഉയർന്ന നികുതി സ്ലാബിലുണ്ടായിരുന്ന ഈ വാഹനങ്ങളുടെ നിരക്ക് 18 ശതമാനമായി കുറക്കുന്നു. ഇത് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു.
350 സിസി വരെയുള്ള എഞ്ചിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾക്കും മറ്റ് വാഹനങ്ങൾക്കും കാര്യമായ വിലക്കുറവ് ഉണ്ടാകും. ഇവയുടെ നികുതി നിരക്ക് 40 ശതമാനമായി കുറച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് 5%ൽ തന്നെ തുടരുന്നു. ഇതിലൂടെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ തുടരുന്നു എന്ന് വ്യക്തമാവുന്നു. ഇതോടെ സാധാരണക്കാരന്റെ വാഹനം എന്ന സ്വപ്നത്തിന് പ്രതീക്ഷ ഉയർത്തുന്നു.
ചെറിയ കാറുകൾക്ക് വൻ വിലക്കിഴിവ്
പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ കാർ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. വില കുറയുന്നതോടെ സാധാരണക്കാരന് വാഹനം വാങ്ങാനുള്ള അവസരങ്ങൾ വർദ്ധിക്കുന്നു. ചെറിയ കാറുകൾക്ക് 18% ജിഎസ്ടി നിരക്കാണ് ചുമത്തുന്നത്. 1200 സിസി വരെയുള്ള പെട്രോൾ വാഹനങ്ങളും, 1500 സിസി വരെയുള്ള ഡീസൽ വാഹനങ്ങളുമാണ് ചെറിയ വാഹനങ്ങളായി കണക്കാക്കുന്നത്. അതായത് മാരുതി ആൾട്ടോ, ഹ്യുണ്ടായ് i10 പോലുള്ള കാറുകളുടെ വില കുറയും.

വലിയ കാറുകൾക്ക് നികുതിയിളവ്
എല്ലാ പാസഞ്ചർ വാഹനങ്ങളെയും വലിയ കാറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താം. പുതിയ ജിഎസ്ടി നയം പ്രകാരം ഈ വാഹനങ്ങളുടെ മൊത്തം നികുതി 40 ശതമാനമാക്കിയിരിക്കുന്നു. സെഡാനുകൾ, എസ്‌യുവികൾ, ആഡംബര കാറുകൾ എന്നിവയുടെ വിലയിലും കാര്യമായ കുറവുണ്ടാകും.
കമ്പനികൾ പുതിയ വില പ്രഖ്യാപിച്ചു.
മഹീന്ദ്ര, മാരുതി സുസുക്കി, ജീപ്പ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയുൾപ്പെടെ നിരവധി കാർ കമ്പനികൾ അവരുടെ വാഹന വില കുറക്കും. ഓരോ വാഹനങ്ങളുടെയും മാറ്റങ്ങൾ അറിയാം;
1. ടാറ്റ മോട്ടോഴ്‌സ്
ടാറ്റ മോട്ടോഴ്‌സ് അവരുടെ വാഹനങ്ങൾക്ക് 1,55,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു . ഇതിൽ ടിയാഗോയ്ക്ക് 75,000 രൂപ വരെയും ടിഗോറിന് 80,000 രൂപ വരെയും വിലക്കുറവ് പ്രഖ്യാപിച്ചു. ആൾട്രോസ്, പഞ്ച്, നെക്‌സോൺ, കർവ്, ഹാരിയർ, സഫാരി എന്നിവയുടെ വിലയും കുറച്ചു.
2. മഹീന്ദ്ര
എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര വിലക്കുറവ് പ്രഖ്യാപിച്ചു . മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നിയോ, XUV 3XO, താർ 2WD (ഡീസൽ) എന്നിവ 18% നികുതിയാക്കി. ബാക്കിയുള്ളവക്ക് 40% ജിഎസ്ടി ഈടാക്കും.
3. മാരുതി സുസുക്കി
മാരുതി സുസുക്കിയും അവരുടെ കാറുകളുടെ വില കുറച്ചിട്ടുണ്ട്. ആൾട്ടോ K10 മോഡലിൻ്റെ വില 1,07,600 രൂപയോളം കുറച്ച് 3,69,900 രൂപയിലെത്തിച്ചു. ഗ്രാൻഡ് വിറ്റാരയ്ക്കും ഇതേ നിരക്കിൽ വില കുറച്ചു.
4. റെനോ
പ്രമുഖ കാർ നിർമ്മാതാക്കളായ റെനോ 96,395 രൂപ വരെയാണ് വില കുറച്ചത്. കിഗറിന്റെ വില 11,29,995 രൂപയിൽ നിന്ന് 10,33,600 രൂപയായും ക്വിഡ് ക്ലൈംബറിന്റെ വില 5,90,000 രൂപയിൽ നിന്ന് 6,44,995 രൂപയായും കുറച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയം.
5. ജീപ്പ്
ജീപ്പ് ഇന്ത്യ അവരുടെ എസ്‌യുവി മോഡലുകളുടെ വിലകൾ പരിഷ്കരിച്ചു. ഇതു പ്രകാരം, 4.84 ലക്ഷം വരെയാണ് ഇളവുകൾ ലഭിക്കുന്നത്. ജീപ്പ് കോമ്പസിന് 18.99 ലക്ഷം എന്ന പഴയ വിലയിൽ നിന്ന് 17.73 ലക്ഷം രൂപയാക്കി കുറച്ചു. ജീപ്പ് മെറിഡിയന്റെ വില 24.99 ലക്ഷം രൂപയിൽ നിന്ന് 23.33 ലക്ഷം രൂപയായി കുറച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications