ജിഎസ്ടി ഇളവിൽ ആശ്വാസമേകി മിൽമ: പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും, പുതിയ നിരക്ക് അറിയാം

ജിഎസ്ടിയിൽ നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങൾ ഇന്ത്യയിലെ സാധാരണക്കാർക്ക് ആശ്വാസമാകുന്നു. "ജിഎസ്ടി 2.0" എന്ന് വിശേഷിപ്പിക്കുന്ന ഈ മാറ്റത്തിൻ്റെ ഭാഗമായി, കേരളത്തിൻ്റെ സ്വന്തം മിൽമയുൾപ്പെടെ നിരവധി കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറച്ചു. ഇന്ന് സെപ്റ്റംബർ 22 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്.

സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ 375ലധികം ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ പാൽ ഉൽപ്പന്നങ്ങളും ഉൾപ്പെട്ടതോടെയാണ് മിൽമയുടെ ഉൽപ്പന്നങ്ങൾക്കും വില കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ പാൽ വിലയിൽ മാറ്റമില്ല.

പ്രധാനപ്പെട്ട മിൽമ ഉൽപ്പന്നങ്ങളിലെ വിലക്കുറവ്

കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മിൽമ, നൂറിലധികം പാൽ ഉൽപ്പന്നങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ മാറ്റം ഇന്ന് മുതൽ നിലവിൽ വന്നു. വിലക്കുറഞ്ഞ പ്രധാന ഉൽപ്പന്നങ്ങൾ ഇവയാണ്:

  • നെയ്യ്
  • വെണ്ണ
  • പനീർ
  • ഐസ്ക്രീം
  • പായസം മിക്സ്
  • പായ്ക്ക്ഡ് ജ്യൂസ്
ജിഎസ്ടി ഇളവിൽ ആശ്വാസമേകി മിൽമ: പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും, പുതിയ നിരക്ക് അറിയാം

കൂടാതെ മറ്റ് നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ വിലക്കുറവ് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസം പകരുന്നു. അതിനാൽ ഇനി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മിൽമയുടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

പാൽ ഉൽപ്പന്നങ്ങളിലെ വിലക്കുറവ്

കേരളത്തിലെ അടുക്കളകളിൽ പാലും, പാൽ ഉൽപ്പന്നങ്ങളും സ്ഥിരമായി കാണപ്പെടുന്നു. ഇതിൽ വിലകുറയുമ്പോൾ നേട്ടം സാധാരണക്കാർക്ക് തന്നെയാണ്. അതായത് മലയാളികൾ കൂടുതലും ഉപയോ​ഗിക്കുന്ന ഒരുൽപ്പന്നമാണ് നെയ്യ്.

  • മിൽമയുടെ ഒരു ലിറ്റർ നെയ്യിന്റെ വില ഇപ്പോൾ 720 രൂപയിൽ നിന്ന് 675 രൂപയായി കുറയും. മാത്രമല്ല, 500 മില്ലി പായ്ക്കിന്റെ വില 370 രൂപയിൽ നിന്ന് 345 രൂപയായി കുറയുന്നു. അതായത് നെയ്യിൻ്റെ ജിഎസ്ടി നിരക്ക് 12% ൽ നിന്ന് 5 ശതമാനമായി കുറച്ചു.
  • ഐസ്ക്രീമിന് 12 മുതൽ 13 ശതമാനം വരെ വിലക്കുറയും. മിൽമയുടെ ഒരു ലിറ്ററിൻ്റെ വാനില ഐസ്ക്രീമിൻ്റെ വില 220 രൂപയായിരുന്നു, അത് 196 രൂപയായി കുറയും. അതായത് ഇവിടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയുന്നു.
  • 400 ​ഗ്രാം വെണ്ണ വില 240 രൂപയിൽ നിന്ന് 225 രൂപയായി കുറഞ്ഞിട്ടുണ്ട്.
  • അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിൻ്റെ ജിഎസ്ടി നിരക്ക് പൂർണമായും ഒഴുവാക്കിയിട്ടുണ്ട്. അതിനാൽ 500 ഗ്രാം പനീറിൻ്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയുന്നു. ഇത് വലിയ നേട്ടം തന്നെയാണ്.

തിങ്കാളാഴ്ച നല്ല ദിവസം, ഈ 8 ഓഹരികളിൽ ശ്രദ്ധ വേണം, എസ്ബിഐ, കോൾ ഇന്ത്യ ഓഹരികൾ കുതിച്ചേക്കും

  • മിൽമയുടെ പായസം മിക്സിൻ്റെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
  • ഫ്ലേവർഡ് മിൽക്കിന് 12% ൽ നിന്നും 5% ജിഎസ്ടി നിരക്ക് ഈടാക്കും. യുഎച്ച്ടി പാൽ ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

പാൽ ഉൽപ്പന്നങ്ങളുടെ വില കുറയുന്നത് സാധാരണക്കാർക്ക് നേട്ടമാണ്. പാൽ വില വർദ്ധിപ്പിക്കണമെന്ന ചർച്ചകൾ കഴിഞ്ഞ കുറേ ദിവസങ്ങളിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ജിഎസ്ടി 2.0 വന്നതോടെ ഈ ചർച്ചകൾ വിഫലമായി. ഇപ്പോൾ മിൽമ തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില കുറച്ചിരിക്കുന്നു എന്നത് ആശ്വാസകരം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X