ഏഴ് വർഷം മുമ്പ് നടപ്പിലാക്കിയ ഇന്ത്യയുടെ ജിഎസ്ടി സംവിധാനത്തിൽ പരിഷ്കരണം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്രം. ജിഎസ്ടി 2.0 എന്നതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതിനും നിരക്ക് കുറക്കുന്നതിനുമാണ് പുതിയ പരിഷ്കരണം ശ്രദ്ധ പുലർത്തുന്നത്. മരുന്നുകളുടെയും, നിത്യോപയോഗ സാധനങ്ങളുടെ നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുന്നത്. ഓരോന്നും വിശദമായി അറിയാം;
ജിഎസ്ടിക്ക് നാല് സ്ലാബുകൾ
5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ ഇന്ത്യയുടെ ജിഎസ്ടി നാല് പ്രധാന സ്ലാബുകൾക്ക് കീഴിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച് പലതിനും 5 ശതമാനമോ 18 ശതമാനമോ ആയിരിക്കും നികുതി നികുതി ചുമത്തുന്നത്.
മരുന്നുകളുടെ വില കുറയും
ആരോഗ്യ മേഖലയിലെ നിരക്കുകളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന എല്ലാ മരുന്നുകളും 5 ശതമാനം നികുതിയിലേക്ക് മാറ്റിയേക്കും. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, അയഡിൻ, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ നികുതിയും 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചേക്കും. അപൂർവ രോഗങ്ങൾക്കുള്ള ചില ജീവൻ രക്ഷാ മരുന്നുകളും, ഏകദേശം 30 കാൻസർ മരുന്നുകളും പൂർണ്ണമായും നികുതി രഹിതമാവാൻ സാധ്യതയുണ്ട്.
ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഓക്സിജൻ, കയ്യുറകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയ്ക്ക് 5% മാത്രം നികുതി ചുമത്തും. ഇതെല്ലാം രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നു.

നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും
1. വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിരക്കുകൾ കുറയും.
2. വളം ആസിഡുകൾ, ജൈവ കീടനാശിനികൾ, സൂക്ഷ്മ പോഷകങ്ങൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ ജിഎസ്ടി 12%-18% ൽ നിന്ന് 5 ശതമാനമായി കുറയും. ഇത് കാർഷിക മേഖലക്ക് നേട്ടം ലഭിക്കും.
3. സോളാർ കുക്കറുകൾ, വാട്ടർ ഹീറ്ററുകൾ തുടങ്ങിയ പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾക്കും നികുതി കുറയും.
4. സിന്തറ്റിക് നൂലുകൾ, കാർപ്പറ്റുകൾ, കരകൗശല വിഗ്രഹങ്ങൾ, ടെറാക്കോട്ട ടേബിൾവെയർ, 2,500 രൂപയിൽ താഴെ വിലയുള്ള ചെരുപ്പുകൾ എന്നിവയുൾപ്പെടെയുള്ള തുണിത്തരങ്ങൾക്കും കരകൗശല വസ്തുക്കൾക്കും 5% ജിഎസ്ടി മാത്രമായി കുറക്കും.
5. മാപ്പുകൾ, പെൻസിലുകൾ, ക്രയോണുകൾ, എക്സൈസ് പുസ്തകങ്ങൾ, ജ്യാമിതി ബോക്സുകൾ തുടങ്ങിയ സാധനങ്ങൾക്ക് വില കുറയും.
6. വെണ്ണ, നെയ്യ്, ട്രൈ ഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ഐസ്ക്രീം, ധാന്യങ്ങൾ, കുപ്പിവെള്ളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടിയും കുറയും.
ഈ പറഞ്ഞ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയുന്നതോടെ നിങ്ങളുടെ സാമ്പത്തിക ബജറ്റ് ക്രമീകരിക്കാം. ഒരു വീട്ടിലേക്ക് ആവശ്യമായ പലവിധ സാധനങ്ങളുടെയും ജിഎസ്ടിയിലെ ഇടിവ് ആശ്വാസകരമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജിഎസ്ടി നിരക്ക് ക്രമീകരിക്കണമെന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്.
നിലവിൽ ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണി സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ തുടരുമെന്ന് ഫിച്ച് സൊല്യൂഷൻസ് കമ്പനിയായ ബിഎംഐ പറയുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications