ദില്ലി: ജിഎസ്ടി വരുമാനം ഇത്തവണയും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നവംബറിലെ ജിഎസ്ടി പിരിവ് 1.04 ലക്ഷം കോടി രൂപയാണ്. ഒക്ടോബറില്‍ 1.05 ലക്ഷം കോടിയായിരുന്നു. തുടര്‍ച്ചയായി രണ്ടു മാസവും ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി ഇനത്തില്‍ ലഭിച്ചത് സര്‍ക്കാരിന് വളരെ നേട്ടമാണ്. കൊറോണ കാരണമായി അപ്രതീക്ഷിത ചെലവ് വരികയും വരുമാനം നിലയ്ക്കുകയും ചെയ്ത സാഹചര്യമായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തിലെ ചില മാസങ്ങളിലുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ ജിഎസ്ടി വരുമാനം ഈ വര്‍ഷം ലഭിച്ചു. 2019 നവംബറില്‍ ജിഎസ്ടി ഇനത്തില്‍ കിട്ടിയത് 1.03 ലക്ഷം കോടി രൂപയായിരുന്നു.

കേന്ദ്ര ജിഎസ്ടി 19189 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 25540 കോടി രൂപയുമാണ് നവംബറില്‍ ലഭിച്ചത്. ഐജിഎസ്ടിയായി 51992 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 8242 കോടി രൂപയും കിട്ടി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് രണ്ടാം തവണയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നികുതിയൊടുക്കലിന് ഇളവ് നല്‍കിയിരുന്നു. മാത്രമല്ല, കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനും സാധിക്കാതെ വന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമായതോടെ കളക്ഷന്‍ വേഗത്തിലായി.
കഴിഞ്ഞ സെപ്തംബറിലെ ജിഎസ്ടി കളക്ഷന്‍ 95480 കോടി രൂപയായിരുന്നു. ജൂലൈയില്‍ ജിഎസ്ടി പിരിച്ചത് നെഗറ്റീവ് 14 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നെഗറ്റീവ് എട്ടിലേക്ക് എത്തി. സെപ്തംബറില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ വീണ്ടും ഉയരുകയാണ് ചെയ്തത്. ഓരോ മാസവും ജിഎസ്ടി കളക്ഷനില്‍ മികച്ച വര്‍ധനവാണ് പ്രകടമാകുന്നത്. സാമ്പത്തിക രംഗം വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
