ദില്ലി: കൊറോണ കാരണം ഇടിഞ്ഞ ചരക്ക് സേവന നികുതി കളക്ഷന്‍ വീണ്ടും സജീവമായി. ഒക്ടോബറില്‍ ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി പിരിച്ചുവെന്ന് ധനമന്ത്രാലയം അറിയിച്ചു. 1.05 ലക്ഷം കോടി രൂപയാണ് ഒക്ടോബറിലെ ജിഎസ്ടി കളക്ഷന്‍. സിജിഎസ്ടി 19193 കോടിയാണ്. എസ്ജിഎസ്ടി 5411 കോടിയും. ഐജിഎസ്ടി 52540 കോടിയാണെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിരിച്ച ജിഎസ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം അധികമാണ് ഇക്കഴിഞ്ഞ ഒക്ടോബറിലെ ജിഎസ്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 95000 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ പിരിച്ചത്.

ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് ആദ്യമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നികുതിയൊടുക്കലിന് ഇളവ് നല്‍കിയിരുന്നു. മാത്രമല്ല, കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വിധം ഇടപെടാനും സാധിക്കാതെ വന്നു. ഇപ്പോള്‍ നികുതികള്‍ കൂട്ടത്തോടെ ഖജനാവിലേക്ക് എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമായതോടെ കളക്ഷന്‍ വേഗത്തിലായി. ഇതെല്ലാമാണ് ഒരുലക്ഷം കോടിയിലധികം പിരിക്കാന്‍ ഒക്ടോബറില്‍ സാധിച്ചത്.
കഴിഞ്ഞ സെപ്തംബറിലെ ജിഎസ്ടി കളക്ഷന്‍ 95480 കോടി രൂപയായിരുന്നു. ജൂലൈയില്‍ ജിഎസ്ടി പിരിച്ചത് നെഗറ്റീവ് 14 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നെഗറ്റീവ് എട്ടിലേക്ക് എത്തി. സെപ്തംബറില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ വീണ്ടും ഉയരുകയാണ് ചെയ്തത്. ഓരോ മാസവും ജിഎസ്ടി കളക്ഷനില്‍ മികച്ച വര്‍ധനവാണ് പ്രകടമാകുന്നത്. സാമ്പത്തിക രംഗം വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം. വരും മാസങ്ങളിലും നികുതി കളക്ഷന്‍ വര്‍ധിക്കുമെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications