ദില്ലി: തുടര്‍ച്ചയായി രണ്ടാം തവണയും ചരക്ക് സേവന നികുതി വരുമാനം 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍. ഓഗസ്റ്റില്‍ 1.12 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി വരുമാനം കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ഇതേകാലത്തുള്ള കണക്കുകള്‍ വിലയിരുത്തിയാല്‍ പോയമാസം 30 ശതമാനം വര്‍ധനവ് ജിഎസ്ടി വരുമാനത്തില്‍ സംഭവിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ജിഎസ്ടി കണക്കുകള്‍ ബുധനാഴ്ച്ച പുറത്തുവിട്ടത്. തുടര്‍ച്ചയായി രണ്ടാം മാസമാണ് ജിഎസ്ടി കളക്ഷന്‍ 1 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നതും.

ഓഗസ്റ്റില്‍ കുറിച്ച 1,12,020 കോടി രൂപ ജിഎസ്ടി വരുമാനത്തില്‍ 20,522 കോടി രൂപയും കേന്ദ്ര ജിഎസ്ടിയാണ്. 26,605 കോടി രൂപ സംസ്ഥാന ജിഎസ്ടിയും. 56,247 കോടി രൂപ സംയോജിത ജിഎസ്ടിയായും ഖജനാവിലെത്തി (ഇറക്കുമതി ചെയ്ത ചരക്കുകളില്‍ നിന്നും ഈടാക്കിയ 26,884 കോടി രൂപ ഇതില്‍പ്പെടും). 8,646 കോടി രൂപയാണ് ഓഗസ്റ്റില്‍ കേന്ദ്രം പിരിച്ചെടുത്ത സെസ്. തുടര്‍ച്ചയായി രണ്ടാം മാസവും 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ജൂലായ് മാസവുമായി താരതമ്യം ചെയ്താല്‍ വരുമാനം തുലോം കുറവാണ്. ജൂലായില്‍ 1.16 ലക്ഷം കോടി രൂപ പിരിക്കാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു. എന്തായാലും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കുറിച്ച 86,449 കോടി രൂപ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇത്തവണ 30 ശതമാനം വര്‍ധനവ് ജിഎസ്ടി വരുമാനത്തില്‍ സംഭവിച്ചിട്ടുണ്ട്.
നേരത്തെ, തുടര്‍ച്ചയായി 9 മാസങ്ങള്‍ 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി കളക്ഷന്‍ നേടിയതിന് ശേഷമാണ് ജൂണില്‍ നികുതി വരുമാനം താഴേക്ക് പോയത്. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോള്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ജിഎസ്ടി വരുമാനം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദമുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസപാദം (ഏപ്രില്‍ - ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 20.1 ശതമാനം വളര്‍ച്ചാ നിരക്ക് കുറിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ചൊവാഴ്ച്ച അറിയിച്ചു.
മുന്‍ പാദത്തില്‍ (ജനുവരി - മാര്‍ച്ച്) 1.6 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു രാജ്യം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ സംഭവിച്ച വന്‍വീഴ്ച അടിസ്ഥാനപ്പെടുത്തുമ്പോഴാണ് കണക്കുപുസ്തകത്തില്‍ 20 ശതമാനം വളര്‍ച്ച കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികവേറിയ ത്രൈമാസ വളര്‍ച്ചയും ജൂണ്‍ പാദത്തിലേതുതന്നെ. 2020-21 കാലഘട്ടത്തില്‍ 24.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയോടെയാണ് ഇന്ത്യ ആദ്യ ത്രൈമാസപാദം പിന്നിട്ടത്. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങിയത് അന്നത്തെ വന്‍വീഴ്ചയ്ക്ക് ആധാരമായി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ത്രൈമാസത്തകര്ച്ചയും ഇതുതന്നെ.
നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ ജിവിഎ (മൊത്ത മൂല്യവര്‍ധനവ്) 18.8 ശതമാനം ഉയര്‍ന്നത് കാണാം. രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെുയം മൂല്യമാണിത്. പറഞ്ഞുവരുമ്പോള്‍ കെട്ടിടനിര്‍മാണ മേഖലയിലാണ് വന്‍കുതിച്ചുച്ചാട്ടം. 68.3 ശതമാനം വളര്‍ച്ച കുറിക്കാന്‍ ഈ മേഖലയ്ക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഏറ്റവും താഴേക്ക് പോയതും കെട്ടിടനിര്‍മാണ മേഖലയായിരുന്നു. അന്ന് സമ്പൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് 49.5 ശതമാനം വീഴ്ചയാണ് നിര്‍മാണരംഗം രേഖപ്പെടുത്തിയത്. ഇത്തവണ ഉത്പാദന മേഖലയിലും വന്‍മുന്നേറ്റം കാണാം. കഴിഞ്ഞവര്‍ഷം ജൂണില്‍ 36 ശതമാനം ഇടിഞ്ഞ ഉത്പാദന മേഖല നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം 49.6 ശതമാനം വളര്‍ച്ച കുറിച്ച് ശക്തമായി തിരിച്ചെത്തി. വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, സംപ്രേക്ഷണ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല 34.3 ശതമാനം വളര്‍ച്ച കണ്ടെത്തിയാണ് ജൂണ്‍ പിന്നിട്ടത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications