രാജ്യത്തെ ജിഎസ്ടി വരുമാനം ഉയര്‍ന്നെന്ന് കണക്കുകള്‍. സര്‍ക്കാരിന് ലഭിക്കുന്ന ജിഎസ്ടി വരുമാനത്തില്‍ 8.3 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഫെബ്രുവരിയില്‍ 1.05 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇത് തുടര്‍ച്ചയായി നാലാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1 ലക്ഷം കോടി രൂപ കടക്കുന്നത്. എങ്കിലും ജനുവരിയില്‍ ലഭിച്ച 1.1 ലക്ഷം കോടി രൂപയെക്കാള്‍ കുറവാണിതെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ 13.6 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
83.5 ലക്ഷം പേരാണ് അവസാന തീയതിക്കുള്ളില്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഫെബ്രുവരിയില്‍ സമര്‍പ്പിച്ച കളക്ഷന്‍& റിട്ടേണ്‍ എന്നിവ ജനുവരി മാസത്തെ വില്പ്പനയുടേതാണ്. ആഭ്യന്തര മേഖലയില്‍ നിന്നുള്ള കളക്ഷന്‍സ് 12 ശതമാനം ഉയര്‍ന്നപ്പോള്‍, ഇറക്കുമതിയിലെ മെല്ലെപ്പോക്ക് കാരണം ഇതില്‍ നിന്നുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി 3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര ജിഎസ്ടി വരുമാനം 17 ശതമാനം ഉയര്‍ന്ന് 20,569 കോടി രൂപയിലെത്തിയപ്പോള്, സംസ്ഥാന ജിഎസ്ടി 13 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി 27,348 കോടി രൂപ നേടി. പോയ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാല് മാസങ്ങളില്‍ 4.55 ലക്ഷം കോടി രൂപ ജിഎസ്ടി ഇനത്തില്‍ പിരിച്ചെടുക്കാമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 3.2 ലക്ഷം കോടി രൂപ മാത്രമെ ലഭിച്ചുള്ളൂ.

ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതില്‍ ഒന്നിലധികം ലംഘനങ്ങള്‍ വരുത്തിയ സ്ഥാപനങ്ങളെ ഡാറ്റ അനലിറ്റിക്സ് വഴി നിരീക്ഷിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ശരിവെക്കുന്നത് ജിഎസ്ടി പിരിച്ചെടുക്കുന്നതില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ഒട്ടും പുറകിലല്ലെന്നാണ്. ഫെബ്രുവരിയില്‍ 77 ശതമാനം ജിഎസ്ടി വരുമാനം നേടി മണിപ്പൂരാണ് വടക്കു-കിഴക്കന്‍ മേഖലയില്‍ ഒന്നാമത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
