ജിഎസ്ടി പിരിവില്‍ കനത്ത തിരിച്ചടി: ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നഷ്ടപരിഹാരത്തിനായുള്ള സംസ്ഥാനങ്ങളുടെ മുറവിളികള്‍ക്കിടയില്‍, കൊവിഡ് 19 മഹാമാരി മൂലമുണ്ടായ നിലവിലെ അസാധാരണമായ അവസ്ഥയില്‍ ഘടകം ആവശ്യമാണെന്ന് കേന്ദ സര്‍ക്കാര്‍. ഈ കാലയളവിലെ ജിഎസ്ടി ശേഖരത്തില്‍ 14 ശതമാനം വളര്‍ച്ചയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷം മുമ്പ് ജിഎസ്ടി (ചരക്ക് സേവന നികുതി) അവതരിപ്പിക്കുമ്പോള്‍, ഒരു വര്‍ഷത്തില്‍ ശേഖരണ വളര്‍ച്ച 14 ശതമാനത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.

വെള്ളിയാഴ്ച നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ജിഎസ്ടി ശേഖരം 62,000 കോടിയായി ഉയര്‍ന്നെന്ന് വ്യക്തമാക്കുന്നു. ഏപ്രിലില്‍ ലഭിച്ചതിന്റെ ഇരട്ടിയോളം. എന്നാല്‍, ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 38 ശതമാനം കുറവാണിതെന്നതും ശ്രദ്ധേയം. വിപുലീകൃത സമയപരിധി കണക്കിലെടുത്ത് ഏപ്രിലിലേക്കുള്ള പേയ്‌മെന്റുകള്‍ മെയ് മാസത്തിലേക്ക് വ്യാപിച്ചതാണ് തുടര്‍ച്ചയായ ഈ മുന്നേറ്റത്തിന്റെ വലിയൊരു ഭാഗവും. എന്തായാലും, പേയ്‌മെന്റ്, ഫയലിംഗ് സമയപരിധി എന്നിവ കേന്ദ്രം നടപ്പാക്കാത്തതിനാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ സാധിക്കൂ.

കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

ജിഎസ്ടി പിരിവില്‍ കനത്ത തിരിച്ചടി: ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രം

കമ്പോള വായ്പയുടെ ഓപ്ഷന്‍, കൗണ്‍സിലിന് പരിശോധിക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മാര്‍ച്ചില്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്രം സമ്മതിച്ചു. നഷ്ടപരിഹാരത്തിന് ജിഎസ്ടി കൗണ്‍സില്‍ ക്രമീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 'ഫോഴ്‌സ് മജ്യൂര്‍ ക്ലോസ് അഭ്യര്‍ത്ഥിക്കുന്നത്' ചട്ടങ്ങളില്‍ നല്‍കിയിട്ടില്ലെന്ന് ഒരു സംസ്ഥാന ധനകാര്യ സെക്രട്ടറി വ്യക്തമാക്കി. സാങ്കേതികവശം കണക്കിലെടുക്കുനകമ്പോള്‍ കേന്ദ്രം ശരിയാണെന്നും കഴിഞ്ഞ വര്‍ഷവും ഒരു കുറവുണ്ടായതിനാല്‍ അവര്‍ക്ക് പണം നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാകേഷ് ജുൻജുൻവാല സെബി നിരീക്ഷണത്തിൽ; കാരണം കാണിക്കൽ നോട്ടീസ് അയച്ചുരാകേഷ് ജുൻജുൻവാല സെബി നിരീക്ഷണത്തിൽ; കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ജിഎസ്ടി പിരിച്ചെടുക്കുന്നതില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ ഒരു സംസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന അവസ്ഥയല്ല ഇപ്പോഴെന്ന് ഒരു സംസ്ഥാന ധനമന്ത്രി പറയുന്നു. ലോക്ക്ഡൗണിന് മുമ്പും ഇതില്‍ വലിയൊരു വിടവുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ ഗോവയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍, ജിഡിപിയുടെ ശരാശരി വളര്‍ച്ച മുമ്പത്തെ ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് മന്ദഗതിയിലായതിനാല്‍ പ്രശ്‌നം ഫ്‌ളാഗുചെയ്തിരുന്നു.

Read more about: gst ജിഎസ്ടി
English summary

gst collections get hit by covid act of god centre | ജിഎസ്ടി പിരിവില്‍ കനത്ത തിരിച്ചടി: ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രം

gst collections get hit by covid act of god centre
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X