ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നല്‍കുക 5700 കോടി രൂപ. ഘട്ടങ്ങളായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മുഴുവന്‍ തുകയും ഒറ്റയടിക്ക് നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതേസമയം, ജനുവരി വരെയുള്ള നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കാനുണ്ടാകുക 12000 കോടി രൂപയാണ്. ഇവ കൂടി അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രാലയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുമെന്നാണ് വിവരം. സംസ്ഥാനത്തിന് ലഭിക്കാനുള്ള മുഴുവന്‍ തുകയും വേഗത്തില്‍ കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെടും.

അതേസമയം, ഒറ്റയടിക്ക് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഘട്ടം ഘട്ടമായി നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സൂചിപ്പിച്ചിരുന്നു. സംസ്ഥാനങ്ങല്‍ക്ക് നല്‍കാനുള്ള വിഹിതം വിതരണം ചെയ്യുന്നതിന് 1.10 ലക്ഷം കോടി രൂപ കേന്ദ്രം വായ്പ എടുക്കും. എന്നാല്‍ ഈ സംഖ്യ എല്ലാ സംസ്ഥാനങ്ങളുടെയും തുക മുഴുവന്‍ നല്കാന് പര്യാപ്തമല്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്കണമെങ്കില് ചുരുങ്ങിയത് 1.70 ലക്ഷം കോടി രൂപ വേണം. എന്നാല്‍ ഇത്രയും തുക കടമെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.
സംസ്ഥാനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. ജിഎസ്ടി വിഹിതം പൂര്‍ണമായി നല്കാനുണ്ടാകില്ലെന്നും ബദലായി സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി ഉയര്‍ത്താമെന്നും കേന്ദ്രം ഉപാധി വച്ചിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. കേന്ദ്രം തന്നെ കടമെടുത്ത് നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കടമെടുത്ത് പണം കൈമാറാമെന്ന് ധാരണയായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
